കേരള ബിസിനസ് ടു ബിസിനസ് മീറ്റ്: രജിസ്ട്രേഷന്‍ 15 വരെ
Sunday, October 11, 2015 11:20 PM IST
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റ് 2016 (ബിടുബി) ല്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 15 വരെ രജിസ്റര്‍ ചെയ്യാം.

ദേശീയ, അന്തര്‍ദേശീയ തലത്തിലെ വാണിജ്യമേഖലയിലെ പ്രതിനിധികളോടു നേരിട്ടു ബന്ധപ്പെടുന്നതിനു വേദിയൊരുക്കുന്ന മീറ്റിലേക്കുള്ള രജിസ്ട്രേഷന്‍ സംസ്ഥാനത്തെ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ ജനറല്‍ മാനേജര്‍മാരില്‍നിന്നു വിശദവിവരങ്ങള്‍ ലഭിക്കും.

ഫെബ്രുവരി നാലു മുതല്‍ ആറു വരെ നടക്കുന്ന ബിസിനസ് മീറ്റില്‍ ഭക്ഷ്യസംസ്കരണം, കൈത്തറി, ടെക്സ്റൈല്‍സ്, ഗാര്‍മെന്റ്സ്, റബര്‍, തടിവ്യവസായം, ആയുര്‍വേദ, ഔഷധസസ്യ, സൌന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, എന്‍ജിനിയറിംഗ് (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്), കരകൌശല ഉത്പന്നങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെ സ്ഥാപനങ്ങളാണു പങ്കെടുക്കുന്നത്. ഈ മേഖലകളിലെ 200 ഗുണനിലവാരമുള്ള സംരംഭങ്ങളെ ബിടുബി മീറ്റിലേക്ക് തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നതായും സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ മേഖലയില്‍നിന്ന് ഇതിനോടകം മികച്ച പ്രതികരണം ലഭിച്ചതായും വ്യവസായ ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു.

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങളാണ് നെടുമ്പാശേരിയിലെ സിയാല്‍ ട്രേഡ് ഫെയര്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന മീറ്റില്‍ വാണിജ്യമേഖലയിലെ പ്രതിനിധികള്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതി സ്ഥാപനങ്ങള്‍ക്കും മുന്‍പില്‍ അവതരിപ്പിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.