കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ഫെഡറൽ ബാങ്ക് എടിഎം
കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ഫെഡറൽ ബാങ്ക് എടിഎം
Thursday, July 28, 2016 12:26 PM IST
കൊച്ചി: കേരളത്തിലെ 77 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും എടിഎം കൗണ്ടറുകൾ സ്‌ഥാപിക്കാൻ ഫെഡറൽ ബാങ്കിന്റെ പദ്ധതി. യാത്രക്കാർക്ക് ഏതു സ്‌ഥലത്തുനിന്നും പണം എടുക്കാനുള്ള സൗകര്യമൊരുക്കുന്നതിനാണ് കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾ തെരഞ്ഞെടുക്കുന്നത്.

ആറ്റിങ്ങൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫെഡറൽ ബാങ്കിന്റെ സിജിഎമ്മും നെറ്റ്വർക്ക് മേധാവിയുമായ കെ. ഐ. വർഗീസ് കെഎസ്ആർടിസി സിഎംഡി ആന്റണി ചാക്കോയുമാ യി ധാരണാപത്രം കൈമാറി.

ഇതനുസരിച്ചുള്ള ആദ്യത്തെ എടിഎം കൗണ്ടർ മന്ത്രി ഉദ്ഘാടനംചെയ്തു. ബി. സത്യൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്കിന്റെ ഡിജിഎമ്മും സോണൽ മേധാവിയുമായ എൻ.കെ. പോൾ, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.