4ജി​ബി സൗ​ജ​ന്യ ഡാ​റ്റ​യു​മാ​യി വോ​ഡ​ഫോ​ൺ
4ജി​ബി സൗ​ജ​ന്യ ഡാ​റ്റ​യു​മാ​യി വോ​ഡ​ഫോ​ൺ
Wednesday, April 12, 2017 11:44 AM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം പ്രൈം ​മെം​ബ​ർ​ഷി​പ്പ് പി​ൻ​വ​ലി​ച്ച് പു​തി​യ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പു​തി​യ വാ​ഗ്ദാ​ന​വു​മാ​യി വോ​ഡ​ഫോ​ണും രം​ഗ​ത്ത്. ജി​യോ​യു​ടെ ധ​ൻ ധ​നാ ധ​ൻ ഓ​ഫ​റി​നു ബ​ദ​ലാ​യി സൗ​ജ​ന്യ 4ജി​ബി ഡാ​റ്റാ പ്ലാ​നാ​ണ് വോ​ഡ​ഫോ​ൺ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. നി​ല​വ​ി​ലു​ള്ള വോ​ഡ​ഫോ​ൺ വ​രി​ക്കാ​ർ ത​ങ്ങ​ളു​ടെ ക​ണ​ക്‌​ഷ​ൻ വോ​ഡ​ഫോ​ൺ സൂ​പ്പ​ർ​നെ​റ്റ് 4ജി ​സി​മ്മി​ലേ​ക്കാ​ക്കി​യാ​ൽ പു​തി​യ ഓ​ഫ​ർ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.

വോ​ഡ​ഫോ​ൺ സ്റ്റോ​റു​ക​ളി​ലും മി​നി സ്റ്റോ​റു​ക​ളി​ലും വോ​ഡ​ഫോ​ൺ 4ജി ​സിം ല​ഭി​ക്കു​മെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ​ത്തു ദി​വ​സ​ത്തെ കാ​ലാ​വ​ധി​യി​ലാ​ണ് 4ജി​ബി ഡാ​റ്റാ സൂ​പ്പ​ർ​നെ​റ്റ് ക​ണ​ക്‌​ഷ​നു​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. പോ​സ്റ്റ് പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്ത ബി​ല്ലിം​ഗ് ഡേ​റ്റ് വ​രെ​യും സൗ​ജ​ന്യ 4ജി ​ഡാ​റ്റാ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. വോ​ഡ​ഫോ​ണി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ളെ 4ജി ​സി​മ്മി​ലേ​ക്ക് അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ വോ​ഡ​ഫോ​ണി​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.