പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പാ​ർ​ലെ പ്ലാ​റ്റിന
Wednesday, May 17, 2017 11:20 AM IST
തൃ​​​ശൂ​​​ർ: മു​​​ൻ​​​നി​​​ര മ​​​ധു​​​ര പ​​​ല​​​ഹാ​​​ര നി​​​ർ​​​മാ​​​ണ ക​​മ്പ​​നി​​​യാ​​​യ പാ​​​ർ​​​ലെ, പ്രീ​​​മി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കാ​​​യി, പാ​​​ർ​​​ലെ പ്ലാ​​​റ്റി​​​ന വി​​​ഭാ​​​ഗ​​​ത്തി​​​നു രൂ​​​പം ന​​​ല്കി. പാ​​​ർ​​​ലെ​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള 88 വ​​​ർ​​​ഷ​​​ത്തെ ബ​​​ന്ധം ഉൗ​​​ട്ടി ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് പാ​​​ർ​​​ലെ പ്ലാ​​​റ്റി​​​ന​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യം. ഹൈ​​​ഡ് ആ​​​ൻ​​​ഡ് സീ​​​ക്ക്, മി​​​ലാ​​​നോ, മെ​​​ക്സി​​​റ്റോ​​​സ് തു​​​ട​​​ങ്ങി എ​​​ല്ലാ പ്രീ​​​മി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും പാ​​​ർ​​​ലെ പ്ലാ​​​റ്റി​​​ന​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.


പാ​​​ർ​​​ലെ പ്ലാ​​​റ്റി​​​ന​​​യി​​​ൽ 40 ബ്രാ​​​ൻ​​​ഡു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​വ​​​യെ​​​ല്ലാം പാ​​​ർ​​​ലെ​​​യു​​​ടെ മാ​​​തൃ​​​ബ്രാ​​​ൻ​​​ഡു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കും. പാ​​​ർ​​​ലെ​​​യു​​​ടെ ക​​​രു​​​ത്തു​​​റ്റ അ​​​ടി​​​ത്ത​​​റ, പ്രീ​​​മി​​​യം വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു​​​കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നു പാ​​​ർ​​​ലെ കാ​​​റ്റ​​​ഗ​​​റി ത​​​ല​​​വ​​​ൻ മാ​​​യാ​​​ങ്ക് ഷാ ​​​പ​​​റ​​​ഞ്ഞു.