കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ ബി​സി​ന​സ് 28,000 കോ​ടി ക​വി​ഞ്ഞു
Thursday, May 18, 2017 11:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരള ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്കി​​​ന്‍റെ ബി​​​സി​​​ന​​സ് 28,000 കോ​​​ടി ക​​​വി​​​ഞ്ഞു.
നി​​​ക്ഷേ​​​പം 15,075 കോ​​​ടി രൂ​​​പ. മൊ​​​ത്തം വാ​​​യ്പ 13,741 കോ​​​ടി രൂ​​​പ. കേ​​​ര​​​ള​​​ത്തി​​​ലെ ബാ​​​ങ്കു​​​ക​​​ളു​​​ടെ ശ​​​രാ​​​ശ​​​രി വാ​​​യ്പ നി​​​ക്ഷേ​​​പ അ​​​നു​​​പാ​​​തം 72 ശ​​​ത​​​മാ​​​നം ആ​​​യി​​​രി​​​ക്കേ ബാ​​​ങ്കി​​​ന്‍റേ​​​ത് 91 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ബാ​​​ങ്കി​​​ന്‍റെ 2016-17 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 103 കോ​​​ടി രൂ​​​പ​​​യാ​​​ണ്. മൊ​​​ത്തം വാ​​​യ്പ​​​യു​​​ടെ 91 ശ​​​ത​​​മാ​​​നം മു​​​ൻ​​​ഗ​​​ണ​​​നാ മേ​​​ഖ​​​ല​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം വാ​​​യ്പ​​​യു​​​ടെ 61 ശതമാനം കാ​​​ർ​​​ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 1,50,000 ത്തി​​​ല​​​ധി​​​കം കി​​​സാ​​​ൻ ക്രെഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

ബാ​​​ങ്കി​​​ന് 74 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ണ്ട്. ബാ​​​ങ്കി​​​ന്‍റെ നി​​​ഷ്ക്രി​​​യ ആ​​​സ്തി മൊ​​​ത്തം വാ​​​യ്പ​​​യു​​​ടെ മൂ​​​ന്നു ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്.

ഈ ​​​സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം 20 പു​​​തി​​​യ ശാ​​​ഖ​​​ക​​​ൾ​​​കൂ​​​ടി ആ​​​രം​​​ഭി​​​ക്കാ​​​ൻ ബാ​​​ങ്ക് ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ഇ​​​തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം 635 ആ​​​യി ഉ​​​യ​​​രും.