മലിനീകരണ തട്ടിപ്പ് : ഔ​​ഡി മേ​​ധാ​​വി അ​​റ​​സ്റ്റി​​ൽ
മലിനീകരണ തട്ടിപ്പ് : ഔ​​ഡി മേ​​ധാ​​വി അ​​റ​​സ്റ്റി​​ൽ
Tuesday, June 19, 2018 1:01 AM IST
ഫ്രാ​​ങ്ക്ഫ​​ർ​​ട്ട്: ഫോ​​ക്സ്‌​​വാ​​ഗ​​ൺ ഡീ​​സ​​ൽ മ​​ലി​​നീ​​ക​​ര​​ണ ത​​ട്ടി​​പ്പുകേ​​സി​​ൽ ഔ​​ഡി ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് റൂ​​പ്പ​​ർ​​ട്ട് സ്റ്റാ​​ഡ്‌​​ല​​റി​​നെ അ​​റ​​സ്റ്റ് ചെ​​യ്തു. മാ​​തൃക​​മ്പ​​നി​​യാ​​യ ഫോ​​ക്സ്‌​​വാ​​ഗ​​ണി​​നെ​​തി​​രേ​​യു​​ള്ള മ​​ലിനീ​​ക​​ര​​ണ ത​​ട്ടി​​പ്പു കേ​​സി​​ൽ തെ​​ളി​​വു​​ക​​ൾ ന​​ശി​​പ്പി​​ക്കാ​​നി​​ട​​യു​​ണ്ടെ​​ന്ന പ്രോ​​സി​​ക്യൂ​​ഷ​​ൻ വാ​​ദം അം​​ഗീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്.

ക​​ഴി​​ഞ്ഞയാ​​ഴ്ച സ്റ്റാ​​ഡ്‌​​ല​​റു​​ടെ വ​​സ​​തി​​യി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​നു​​ശേ​​ഷ​​മാ​​ണ് നാ​​ട​​കീ​​യ മാ​​റ്റ​​ങ്ങ​​ൾ കേ​​സി​​ലു​​ണ്ടാ​​യ​​ത്. യൂ​​റോ​​പ്പി​​ൽ വി​​റ്റ​​ഴി​​ച്ച കാ​​റു​​ക​​ളി​​ൽ മ​​ലി​​നീ​​ക​​ര​​ണം കു​​റ​​ച്ചു​​കാ​​ണി​​ക്കാ​​നു​​ള്ള സോ​​ഫ്റ്റ്‌​​വേ​​ർ ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ന് അ​​നു​​മ​​തി ന​​ല്കി​​യ​​തി​​ന്‍റെ രേ​​ഖ​​ക​​ൾ ഇ​​വി​​ടെ​​നി​​ന്നു ല​​ഭി​​ച്ചെ​​ന്നാ​​ണ് പ്രോ​​സി​​ക്യൂ​​ഷ​​ന്‍റെ വാ​​ദം.

2015ൽ ​​സോ​​ഫ്റ്റ്‌​​വേ​​ർ ഉ​​പ​​യോ​​ഗി​​ച്ച് മ​​ലി​​നീ​​ക​​ര​​ണം കു​​റ​​ച്ചു​​കാ​​ണി​​ച്ചെ​​ന്ന് ഫോ​​ക്സ്‌​​വാ​​ഗ​​ൺ ശ​​രി​​വ​​ച്ച​​തു മു​​ത​​ൽ ക​​മ്പ​​നി​​യു​​ടെ ത​​ള​​ർ​​ച്ച തു​​ട​​ങ്ങി​​യ​​താ​​ണ്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഫോ​​ക്‌​​വാ​​ഗ​​ൺ ഗ്രൂ​​പ്പി​​ന്‍റെ കാ​​ർ ബ്രാ​​ൻ​​ഡു​​ക​​ളാ​​യ ഒൗ​​ഡി, പോ​​ർ​​ഷെ, സ്കോ​​ഡ, സീ​​റ്റ് എ​​ന്നി​​വ​​യു​​ടെ​​യും വി​​ല്പ​​ന താ​​ഴ്ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.