ഇന്ത്യയിൽ 1,266 കോ​ടിയുടെ പുതിയ പ്ലാന്‍റുമായി പെപ്സി
ഇന്ത്യയിൽ 1,266 കോ​ടിയുടെ പുതിയ പ്ലാന്‍റുമായി പെപ്സി
Wednesday, April 3, 2024 1:10 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​രെ വെ​ള്ളം​കു​ടി​പ്പി​ക്കാ​ൻ ആ​ഗോ​ള കോ​ള​ഭീ​മ​ൻ, രാ​ജ്യ​ത്ത് വീ​ണ്ടും വ​മ്പ​ൻ നി​ക്ഷേ​പം ന​ട​ത്തു​ന്നു. സോ​ഫ്റ്റ് ഡ്രിം​ഗ് രം​ഗ​ത്തെ പ്ര​മു​ഖ ​ബ്രാ​ൻ​ഡാ​യ പെ​പ്സി​കോ​യാ​ണ് ഇ​ന്ത്യ​യി​ൽ വ​മ്പ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യ്നി​ൽ 1,266 കോ​ടി മു​ത​ൽമു​ട​ക്കി​ൽ പു​തി​യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​മെ​ന്നാ​ണ് പെ​പ്സി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ ഫ്ലേ​വ​ർ നി​ർ​മാ​ണ കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ പെ​പ്സി​യു​ടെ ഉ​ത്പാ​ദ​നശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​ണ് പു​തി​യ പ്ലാ​ന്‍റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. പെ​പ്സി​യു​ടെ ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ യൂ​ണി​റ്റാ​കു​മി​ത്. ഈ ​വ​ർ​ഷം നി​ർ​മാ​ണ​മാ​രം​ഭി​ക്കു​ന്ന പ്ലാ​ന്‍റ് 2026 ആ​ദ്യ​പാ​ദ​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​ലെ ച​നോ​യി​ൽ സ​മാ​ന​മാ​യ പ്ലാ​ന്‍റ് പെ​പ്സി​കോ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ട്.

സ​മീ​പ നാ​ളു​ക​ളി​ൽ നെ​സ്‌ലെ, മൊ​ണ്ടെ​ലെ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ബ​ഹു​രാ​ഷ്‌ട്ര ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ വ​ലി​യ നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നു. ബ​ഹു​രാ​ഷ്‌ട്ര ഉത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തോ​ടെ​യാ​ണി​ത്. നെ​സ്‌ലെ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ഡീ​ഷ​യി​ൽ 894.10 കോ​ടി രൂ​പ​യു​ടെ ഭ​ക്ഷ്യ സം​സ്ക​ര​ണ യൂ​ണി​റ്റാ​ണ് ആ​രം​ഭി​ച്ച​ത്.


മൊ​ണ്ടെ​ലെ​സ് നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ 4,000 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. പെ​പ്സി​കോ​യും ഇ​ന്ത്യ​യി​ൽ വ​ലി​യ നി​ക്ഷേ​പം ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം, ആ​സാ​മി​ൽ ഭ​ക്ഷ്യ ഉ​ത്​പ്പാ​ദ​ന പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 778 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2025ൽ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ലെ​യ്സി​ന്‍റെ പ്ലാ​ന്‍റു​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി 186 കോ​ടി രൂ​പ​യാ​ണ് പെ​പ്സി​കോ 2022ൽ ​പ്ര​ഖ്യാ​പി​ച്ച​ത്. പെ​പ്സി​യു​ടെ ലാ​ഭം 2023 സാ​മ്പ​ത്തി​കവ​ർ​ഷ​ത്തി​ൽ 255 കോ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ തൊ​ട്ടു​മു​ൻ​പ​ത്തെ സാ​മ്പ​ത്തി​കവ​ർ​ഷ​ത്തി​ലാ​ക​ട്ടെ ക​മ്പ​നി​യു​ടെ ലാ​ഭം 27.8 കോ​ടി മാ​ത്ര​വും. കോ​ള​ഭീ​മ​ന്‍റെ വ​രു​മാ​ന​ത്തി​ൽ 28.5 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ലെ​യ്സ്, പെ​പ്സി, മി​റി​ൻ​ഡ, ട്രോ​പ്പി​ക്കാ​ന എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് പെ​പ്സി​കോ വ​രു​മാ​നം വാ​രി​ക്കൂ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.