മെ​ട്രോ ടി​ക്ക​റ്റ് ഇ​നി പേ​ടി​എം, ഫോ​ണ്‍​പേ ആ​പ്പു​ക​ള്‍ വ​ഴി​യും
മെ​ട്രോ ടി​ക്ക​റ്റ് ഇ​നി പേ​ടി​എം,  ഫോ​ണ്‍​പേ ആ​പ്പു​ക​ള്‍ വ​ഴി​യും
Friday, April 5, 2024 1:45 AM IST
കൊ​​​ച്ചി: വാ​​​ട്‌​​​സ് ആ​​പ് ടി​​​ക്ക​​​റ്റി​​​നു പി​​​ന്നാ​​​ലെ ജ​​​ന​​​പ്രി​​​യ ആ​​​പ്പു​​​ക​​​ള്‍ വ​​​ഴി കൊ​​​ച്ചി മെ​​​ട്രോ ടി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കാ​​ൻ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി കെ​​​എം​​​ആ​​​ര്‍​എ​​​ല്‍.

പേ​​​ടി​​​എം, ഫോ​​​ണ്‍​പേ, യാ​​​ത്രി, റാ​​​പ്പി​​​ഡോ, റെ​​​ഡ്ബ​​​സ് ആ​​​പ്പു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണ് പു​​​തു​​​താ​​​യി മെ​​​ട്രോ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. ഓ​​​പ്പ​​​ണ്‍ നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് ഫോ​​​ര്‍ ഡി​​​ജി​​​റ്റ​​​ല്‍ കൊ​​​മേ​​​ഴ്‌​​​സ് (ഒ​​​എ​​​ന്‍​ഡി​​​സി) സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള സേ​​​വ​​​ന സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കെ​​​എം​​​ആ​​​ര്‍​എ​​​ലും ഒ​​​എ​​​ന്‍​ഡി​​​സി​​​യും ത​​​മ്മി​​​ല്‍ ധാ​​​ര​​​ണ​​​യാ​​​യി.

ചെ​​​ന്നൈ മെ​​​ട്രോ​​​യ്ക്കു പി​​​ന്നാ​​​ലെ ഒ​​​എ​​​ന്‍​ഡി​​​സി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ മെ​​​ട്രോ​​യാ​​​ണ് കൊ​​​ച്ചി മെ​​​ട്രോ. ചെ​​​ന്നൈ മെ​​​ട്രോ മൂ​​​ന്ന് ആ​​​പ്പു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണു ടി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ല്‍ കൊ​​​ച്ചി മെ​​​ട്രോ​​​യ്ക്ക് അ​​​ഞ്ച് ആ​​​പ്പു​​​ക​​​ളു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


അ​​​ധി​​​ക ചാ​​​ര്‍​ജി​​​ല്ലാ​​​തെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് മാ​​​ത്രം ഈ​​​ടാ​​​ക്കി​​​യാ​​​ണ് ആ​​​പ്പു​​​ക​​​ള്‍ ഈ ​​​സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​ത്. ഭാ​​​വി​​​യി​​​ല്‍ ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ല്‍നി​​​ന്നും യൂ​​​ബ​​​റി​​​ല്‍നി​​​ന്നും ഈ​​​സ്‌​​​മൈ​​​ട്രി​​​പ്പി​​​ല്‍നി​​​ന്നും ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ബു​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ന്‍​ഡ​​​സ്ട്രി ആ​​​ന്‍​ഡ് ഇ​​​ന്‍റേ​​​ണ​​​ല്‍ ട്രേ​​​ഡ് പ്ര​​​മോ​​​ഷ​​​ന്‍ ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് (ഡി​​​പി​​​ഐ​​​ഐ​​​ടി) ജോ​​​യി​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജീ​​​വ്, ഡോ. ​​​ബി​​​ജോ​​​യ് ജോ​​​ണ്‍, ഒ​​​എ​​​ന്‍​ഡി​​​സി എം​​​ഡി ടി.​​​കോ​​​ശി, കെ​​​എം​​​ആ​​​ര്‍​എ​​​ല്‍ എം​​​ഡി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ, പേ​​​ടി​​​എം ചീ​​​ഫ് ബി​​​സി​​​ന​​​സ് ഓ​​​ഫീ​​​സ​​​ര്‍ അ​​​ഭ​​​യ് ശ​​​ര്‍​മ, ഫോ​​​ണ്‍​പേ​​​യി​​​ലെ ചീ​​​ഫ് ബി​​​സി​​​ന​​​സ് ഓ​​​ഫീ​​​സ​​​ര്‍ യു​​​വ​​​രാ​​​ജ് സിം​​​ഗ് ഷെ​​​ഖാ​​​വ​​​ത്ത്, റാ​​​പ്പി​​​ഡോ​​​യു​​​ടെ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നാ​​​യ പ​​​വ​​​ന്‍ ഗു​​​ണ്ടു​​​പ​​​ള്ളി, റെ​​​ഡ്ബ​​​സി​​​ന്‍റെ സി​​​ഇ​​​ഒ പ്ര​​​കാ​​​ശ് സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.