വെസ്റിന്‍ഡീസിനു ജയം
Sunday, November 18, 2012 9:38 PM IST
മിര്‍പൂര്‍: ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റില്‍ വെസ്റിന്‍ഡീസിനു ജയം. ഒരു ദിവസം ശേഷിക്കേ 77 റണ്‍സിനാണ് സന്ദര്‍ശകര്‍ ആതിഥേയരെ കീഴടക്കിയത്. രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിനേടിയ വിന്‍ഡീസിന്റെ ഓപ്പണര്‍ കിറണ്‍ പവലാണ് കളിയിലെ കേമന്‍. സ്കോര്‍: വെസ്റ്റിന്‍ഡീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 527 ഡിക്ളയേര്‍ഡ്, 273. ബംഗ്ളാദേശ് 556, 167. ജയത്തോടെ വിന്‍ഡീസ് രണ്ടു മത്സര പരമ്പരയില്‍ 1-0 നു മുന്നിലെത്തി.

ഒന്നാം ഇന്നിംഗ്സില്‍ 29 റണ്‍സ് ലീഡുവഴങ്ങിയ വിന്‍ഡീസിന് രണ്ടാം ഇന്നിംഗ്സില്‍ 273 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഒന്നാം ഇന്നിംഗ്സില്‍ 117 റണ്‍സ് നേടിയ കിറണ്‍ പവല്‍ രണ്ടാം ഇന്നിംഗ്സില്‍ 110 റണ്‍സുനേടി. പവലിന്റെ സെഞ്ചുറിയും ഡാരന്‍ ബ്രാവോയുടെ (76) അര്‍ധസെഞ്ചുറിയും നല്കിയ ബലത്തില്‍ വിന്‍ഡീസ് 273 ല്‍ എത്തുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ 244 എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. സുനില്‍ നരേന്റെ (22 നോട്ടൌട്ട്) ബാറ്റിംഗായിരുന്നു വിന്‍ഡീസിന്റെ വാലറ്റത്തിന്റെ ശ്രദ്ധേയമായ സംഭാവന.

245 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ബംഗ്ളാദേശിന് ഉച്ചഭക്ഷണത്തിനു മുമ്പുതന്നെ രണ്ടു വിക്കറ്റു നഷ്ടമായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയ ടിനൊ ബെസ്റും വീരസ്വാമി പെര്‍മൌലും ചേര്‍ന്ന് ബംഗ്ളാദേശിനെ 167 റണ്‍സിനു പുറത്താക്കി. ബെസ്റ് 24 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റും പെര്‍മൌല്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. 21 മുതലാണ് രണ്ടാം ടെസ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.