സച്ചിനും കുടുംബവും മുസൂറിയില്‍
ഡെറാഡൂണ്‍: വിരമിക്കലിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാനായി ഉത്തരാഖണ്ഡിലെ മുസൂറിയില്‍. ഞായറാഴ്ച തന്റെ വിരമിക്കല്‍ പ്രസ്താവന ഇറക്കിയശേഷം സച്ചിനും കുടുംബവും നേരേ പോയത് മുസൂറിയിലേക്കാണ്. ഭാര്യ അഞ്ജലിക്കും മക്കളായ അര്‍ജുനും സാറയ്ക്കുമൊപ്പം ഡെറാഡൂണിലെ ജോളിഗ്രാന്‍ഡ് വിമാനത്താവളത്തിലെത്തിയ സച്ചിന്‍ നേരേ മുസൂറിയിലേക്കു പോയി. നിരവധി മാധ്യമപ്രവര്‍ത്തര്‍ സച്ചിനെ പ്രതീക്ഷിച്ച് വിമാനത്താവളത്തിലെത്തിയെങ്കിലും ആരോടും ഒന്നും പ്രതികരിക്കാതെ സച്ചിന്‍ നടന്നകന്നു. ഞായറാഴ്ച വൈകിട്ട് ആറോടെ റഗ്ബി ഹോട്ടലിലെത്തിയ സച്ചിനൊപ്പം സുഹൃത്ത് സഞ്ജയ് നരംഗുമുണ്ടായിരുന്നു. 2010ലും സച്ചിന്‍ അവധിക്കാലമാഘോഷിക്കാന്‍ മുസൂറിയിലെത്തിയിരുന്നു.