വനിതാ ലോകകപ്പ് : അവസാന പന്തില്‍ ലങ്ക
മുംബൈ: ലോകകപ്പ് വനിതാ ക്രിക്കറ്റില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരേ അവസാന പന്തില്‍ ശ്രീലങ്കയ്ക്കു ത്രസിപ്പിക്കുന്ന വിജയം. ജോര്‍ജിയ എല്‍വിസ് എറിഞ്ഞ പന്തില്‍ ഡുലാനി മന്‍ഡോറയാണ് ലങ്കയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. അവസാന പന്തില്‍ ലങ്കയ്ക്ക് ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്ന അവസരത്തിലാണ് സിക്സറിലൂടെ മന്‍ഡോറ ലങ്കയെ വിജയത്തിലെത്തിച്ചത്. സ്കോര്‍: ഇംഗ്ളണ്ട്- 50 ഓവറില്‍ എട്ടിന് 238. ശ്രീലങ്ക- 50 ഓവറില്‍ ഒമ്പതിന് 244.


ലങ്കയ്ക്കുവേണ്ടി ചമരി അട്ടപ്പട്ടു 62ഉം കൌശല്യ 56 റണ്‍സും നേടി.
മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ 91 റണ്‍സിനു പരാജയപ്പെടുത്തി. സ്കോര്‍: ഓസ്ട്രേലിയ 46.1 ഓവറില്‍ 175, പാക്കിസ്ഥാന്‍ 33.2 ഓവറില്‍ 84.