സാനിയ സഖ്യം സെമിയില്‍
സാനിയ സഖ്യം സെമിയില്‍
Saturday, October 25, 2014 10:47 PM IST
സിംഗപ്പൂര്‍: ഈ വര്‍ഷത്തെ അവസാന ഡബ്ളുടിഎ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ സാനിയ മിര്‍സ-കാരാ ബ്ളാക് സഖ്യം കടന്നു. ക്വാര്‍ട്ടറില്‍ ഇന്തോ-സിംബാബ്വെയന്‍ സഖ്യം അമേരിക്കയുടെ റാക്വല്‍ കോപ്സ് ജോണ്‍സ്-അബിഗയ്ല്‍ സ്പിയേഴ്സ് കൂട്ടുകെട്ടിനെ 6-3, 2-6, 12-10ന് പരാജയപ്പെടുത്തി. സാനിയയും കാരാ ബ്ളാക്കും സഖ്യമായുള്ള അവസാന ടൂര്‍ണമെന്റാണിത്. അടുത്ത വര്‍ഷം സാനിയ പുതിയ കൂട്ടുകാരിക്കൊപ്പം മത്സരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.