റയലിനു ജയം
Sunday, January 25, 2015 10:53 PM IST
കോര്‍ഡോബ: ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് എവേ മത്സരത്തില്‍ കോര്‍ഡോബയെ പരാജയപ്പെടുത്തി. കരിം ബെന്‍സേമ (27), ഗാരെത് ബെയില്‍ (89) എന്നിവരാണ് റയലിനുവേണ്ടി ഗോള്‍ നേടിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ നാബില്‍ ഗിലാസിന്റെ പെനാല്‍റ്റിയിലൂടെ കോര്‍ഡോബ മുന്നിലെത്തിയിരുന്നു. 82ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതു റയലിനു നാണക്കേടായി. എതിര്‍കളിക്കാരനെ കൈയുയര്‍ത്തി അടിച്ചതാണ് റൊണാള്‍ഡോയ്ക്കു വിനയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.