റൊണാള്‍ഡോ ശിക്ഷിക്കപ്പെടണം: നെയ്മര്‍
Wednesday, January 28, 2015 10:59 PM IST
ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ലോക ഫുട്ബോളര്‍ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എല്‍ഷെ താരം എഡിമര്‍ ഫ്രാഗയുടെ മുഖത്തിടിച്ചത് ശിക്ഷാര്‍ഹമായ നടപടിയെന്ന് ബ്രസീല്‍ സൂപ്പര്‍ സ്റാര്‍ നെയ്മര്‍ അഭിപ്രായപ്പെട്ടു. കളിക്കളത്തിലെ മോശമായ പ്രകടനത്തെത്തുടര്‍ന്ന് റൊണാള്‍ഡോയെ രണ്ടു മത്സരങ്ങളില്‍നിന്നു വിലക്കി. സിനദിന്‍ സിദാനായാലും താനായാലും റൊണാള്‍ഡോ ആയാലും ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ ശിക്ഷ ഏറ്റുവാങ്ങണം -നെയ്മര്‍ പറഞ്ഞു. എതിര്‍ ടീം താരത്തെ ഇടിച്ചതിനു റൊണാള്‍ഡോ ട്വിറ്ററിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.