ബാഴ്സ- ബില്‍ബാവോ ഫൈനല്‍
Friday, March 6, 2015 10:39 PM IST
ബാഴ്സലോണ: കോപ്പ ഡെല്‍ റേ (സ്പാനിഷ് കിംഗ്സ് കപ്പ്) ഫൈനലില്‍ കരുത്തരായ ബാഴ്സലോണ അത്ലറ്റിക്കോ ബില്‍ബാവോയെ നേരിടും. രണ്ടാംപാദത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു വിയ്യാറയലിനെ പരാജയപ്പെടുത്തിയാണ് ബാഴ്സ ഫൈനലിലെത്തുന്നത്. നെയ്മര്‍ ഇരട്ടഗോള്‍ നേടി. ആദ്യപാദത്തിലും ബാഴ്സയുടെ വിജയം 3-1നായിരുന്നു. ഇതോടെ 6-2ന്റെ ആഗ്രഗേറ്റില്‍ ബാഴ്സ ഫൈനലിലെത്തി. മൂന്നാം മിനിറ്റിലും 89-ാം മിനിറ്റിലുമാണ് നെയ്മറുടെ ഗോളുകള്‍. 73-ാം മിനിറ്റില്‍ സുവാരസ് ഗോള്‍ നേടി. 39-ാം മിനിറ്റില്‍ ഡസ് സാന്റോസ് വിയ്യാ റയലിന്റെ ആശ്വാസ ഗോള്‍ കണ്െടത്തി. എസ്പാനിയോളിനെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് ബില്‍ബാവോ ഫൈനലിലെത്തിയത്. ആദ്യപാദത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ചിരുന്നു. ഇതോടെ 3-1ന്റെ ആഗ്രഗേറ്റില്‍ ബില്‍ബാവോ ഫൈനലിലെത്തി. ആന്‍ഡ്രൂസ്, എറ്റക്സിറ്റ എന്നിവരാണ് ബില്‍ബാവോയുടെ ഗോളുകള്‍ നേടിയത്. 30നാണ് ഫൈനല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.