ഐപിഎല്‍ വാതുവയ്പ് കേസ്: പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു
Saturday, April 18, 2015 11:52 PM IST
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ്, ഒത്തുകളി കേസിലെ തുടരന്വേഷണത്തിനായി സുപ്രീം കോടതി പുതിയ സംഘത്തെ നിയോഗിച്ചു. സിബിഐ ആന്റി കറപ്ഷന്‍ എസ്പി വിവേക് പ്രിയദര്‍ശിനിക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുന്‍ ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതിയാണു വിവേക് പ്രിയദര്‍ശിനിയുടെ പേരു നിര്‍ദേശിച്ചത്. ഐപിഎല്‍ മുന്‍ സിഇഒ സുന്ദരരാമനെതിരേ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു സമിതിയുടെ ശിപാര്‍ശ. ഒത്തുകളിയില്‍ കുറ്റക്കാരെന്നു കണ്െടത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് സഹഉടമയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര, ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ എന്നിവര്‍ക്കെതിരേയുള്ള നടപടികള്‍ തീരുമാനിക്കാന്‍ സുപ്രീം കോടതി ജസ്റ്റീസ് ലോധ സമിതിയോടു നേരത്തെ നിര്‍ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.