ഹരികൃഷ്ണന്‍ യൂത്ത് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍
ഹരികൃഷ്ണന്‍ യൂത്ത്  ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍
Thursday, May 7, 2015 11:51 PM IST
മൂലമറ്റം: കേരള യൂത്ത് (അണ്ടര്‍-21) ഫുട്ബോള്‍ ടീം ക്യാപ്റ്റനായി മൂലമറ്റം കിഴക്കേപ്പറമ്പില്‍ ഹരികൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂലമറ്റം വികാസ് ഫുട്ബോള്‍ ക്ളബ്ബിലൂടെയാണ് കളിച്ചു വളര്‍ന്നത്. വയനാട് കല്‍പ്പറ്റയില്‍ നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് ഹരികൃഷ്ണന്‍ കേരള ടീമിനെ നയിക്കുന്നത്. 53-ാംമത് സന്തോഷ് ടോഫിയില്‍ കേരള ക്യാമ്പില്‍ അംഗമായിരുന്നു. ഗോവയില്‍ നടന്ന അണ്ടര്‍ 16 ഇന്ത്യന്‍ ക്യാമ്പില്‍ ഹരികൃഷ്ണനടക്കം രണ്ടുപേര്‍ക്ക് സെലക്്ഷന്‍ കിട്ടിയിരുന്നു. ദേശീയതലത്തില്‍ നിരവധി ജൂണിയര്‍, സബ് ജൂനിയര്‍ മത്സരങ്ങളില്‍ കേരളത്തിനായി ഹരികൃഷ്ണന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. അണ്ടര്‍-21 കേരള ടീമിന്റെ കോച്ച് ഹാരി ബെന്നിയാണു പരിശീലകന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.