കേരളം ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യന്മാർ
കേരളം ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യന്മാർ
Thursday, May 5, 2016 12:38 PM IST
ബംഗളൂരു: ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക് മീറ്റിൽ കേരളം ഓവറോൾ ചാമ്പ്യന്മാർ. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നലെ അവസാനിച്ച 20–ാമത് ഫെഡറേഷൻ കപ്പിൽ 152 പോയിന്റമായാണ് കേരളം ഓവറോൾ ചാമ്പ്യന്മാരായത്. രണ്ടാം സ്‌ഥാനത്തുള്ള ഹരിയാനയ്ക്ക് 129 പോയിന്റ് മാത്രമാണ് ലഭിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിലും കേരളമാണ് ചാമ്പ്യന്മാർ.

85 പോയിന്റാണ് കേരളത്തിനു ലഭിച്ചത്. അവസാന ദിവസത്തെ മിന്നും പ്രകടനമാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയത്. ഇഞ്ചോടിഞ്ചു പോരാടിയ തമിഴ്നാട് 76 പോയിന്റുമായി രണ്ടാം സ്‌ഥാനത്തെത്തി.

മീറ്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് പങ്കജ് മാലിക്കാണ്. 400 മീറ്ററിൽ ലോക സ്കൂൾ ചാമ്പ്യൻഷിപ്പിൽ ഡെൽ നേടിയ ചന്ദൻ ബൗറിയെ രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളി ചണ്ഡിഗഡിൽനിന്നുള്ള പങ്കജ് സ്വർണം നേടിയിരുന്നു. 1500 മീറ്ററിൽ ദേശീയ റിക്കാർഡ് തിരുത്തിക്കുറിച്ച പശ്ചിമബംഗാളിന്റെ ലിലി ദാസാണ് പെൺകുട്ടികളിലെ മികച്ച താരം.

മീറ്റിന്റെ അവസാന ദിനം കേരളത്തിനു രണ്ടു സ്വർണവും ഒരു വെങ്കലവും ലഭിച്ചു. ഹെപ്റ്റാത്തലണിൽ അലീന വിൻസന്റ് കേരളത്തെ പൊന്ന്ണിയിച്ചു. പെൺകുട്ടികളുടെ 4–400 മീറ്റർ റിലേയിലും കേരളം സ്വർണം സ്വന്തമാക്കി. ഇതേയിനത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം വെങ്കലത്തിലൊതുങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.