സാനിയ– ഹിംഗിസ് സഖ്യം ഫൈനലിൽ
സാനിയ– ഹിംഗിസ് സഖ്യം ഫൈനലിൽ
Friday, May 6, 2016 12:35 PM IST
മാഡ്രിഡ്: ഇന്ത്യയുടെ സാനിയ മിർസ– സ്വിറ്റ്സർലൻഡിന്റെ മാർട്ടിന ഹിംഗിസ് സഖ്യം മാഡ്രിഡ് ഓപ്പൺ ടെന്നീസിന്റെ വനിതാ ഡബിൾസ് ഫൈനലിൽ. ടോപ് സീഡായ സാനിയ– ഹിംഗിസ് സഖ്യം അമേരിക്കയുടെ വാനിയ കിംഗ്– റഷ്യയുടെ അല കുഡ്രിയാറ്റ്സേവ സഖ്യത്തെ 6–2, 6–0നു തകർത്താണ് ഫൈനലിലെത്തിയത്.

ഈ സീസണിൽ ഇതു തുടർച്ചയായ രണ്ടാം തവണയാണ് സാനിയയും മാർട്ടിനയും ഒരു ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്. നേരത്തെ സ്റ്റഡ്ഗാർട്ടിൽ ഇരുവരും ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

ഇന്ത്യൻവെൽസ് ഓപ്പണിൽ അമേരിക്ക– റഷ്യൻ സഖ്യത്തോടെ ഇരുവരും പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ ഒരു അവസരവും നൽകാതെയാണ് സാനിയയും ഹിംഗിസും ജയിച്ചുകയറിയത്.

ഫൈനലിൽ കാരോളിൻ ഗാർസിയ– ക്രിസ്റ്റീന മ്ലാഡെനോവിച് സഖ്യത്തെയാവും ഇരുവരും നേരിടുന്നത്. സീസണിന്റെ തുടക്കത്തിൽ സിഡ്നി, ബ്രിസ്ബെയിൻ, ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിൽ സാൻടിന കിരീടം ചൂടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.