ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി സുബ്രഹ്മണ്യൻ സ്വാമി സുപ്രീകോടതിയിൽ
ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി സുബ്രഹ്മണ്യൻ സ്വാമി സുപ്രീകോടതിയിൽ
Friday, August 26, 2016 11:54 AM IST
ന്യൂഡൽഹി: വാതുവയ്പുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തെ വിലക്കു നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിലക്കു നീക്കണമെന്നാവശ്യപ്പെട്ടുള്ള തന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ സ്വാമി നൽകിയ ഹർജി തള്ളിയിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു. ജനുവരി 26നു പരിഗണിക്കാൻ സുപ്രീം കോടതി മാറ്റിവച്ചെങ്കിലും പിന്നീട് അതു വീണ്ടും മാറ്റുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമസ്‌ഥർ നൽകിയ ഹർജിയും മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും സുബ്രഹ്മണ്യൻ സ്വാമി ഹർജി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.