ചർച്ചിൽ തിരിച്ചു വരുന്നു
Thursday, December 8, 2016 1:47 PM IST
ന്യൂഡൽഹി: ഗോവൻ ക്ലബ് ചർച്ചിൽ ബ്രദേഴ്സിനെ ഐ ലീഗിൽ തിരിച്ചെടുക്കാൻ തീരുമാനമായി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) യോഗത്തിലാണ് ചർച്ചിലിനെ ഐ ലീഗിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ലൈസൻസ് സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ചർച്ചിലിലെ ഐ ലീഗിൽ നിന്നും പുറത്താക്കിയത്. തുടർന്ന് ചർച്ചിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചർച്ചലിന്റെ ചരിത്രവും ക്ലബ്ബിന്റെ പ്രകടനങ്ങളും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ എഐഎഫ്എഫിനോട് നിർദേശിച്ചിരുന്നു. ഇതേതുടർന്ന്, എഐഎഫ്എഫിന്റ അടിയന്തര യോഗത്തിലാണ് ചർച്ചിനെ തിരിച്ചെടുക്കാൻ തീരുമാനമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.