അന്തർ സർവകലാശാല വോളിബോൾഎംജിയും കാലിക്കട്ടും ജയിച്ചു
അന്തർ സർവകലാശാല വോളിബോൾഎംജിയും കാലിക്കട്ടും ജയിച്ചു
Thursday, December 8, 2016 1:47 PM IST
പാലാ: അഖിലേന്ത്യാ അന്തർ സർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പിൽ എംജി സർവകലാശാലയ്ക്കും കാലിക്കട്ട് സർവകലാശാലയ്ക്കും ജയം. ആദ്യമത്സരത്തിൽ എംജി പടിഞ്ഞാറൻ മേഖല ജേതാക്കളായ എൽഎൽഐപിഇ ഗ്വാളിയറിനെ 25–14, 18–25, 25–23, 25–18 എന്ന സ്കോറിനു പരാജയപ്പെടുത്തി. കേരളത്തിൽ നിന്നുള്ള മറ്റൊരു ടീമായ കാലിക്കട്ട് സർവകലാശാലയും ജയത്തോടെ തുടങ്ങി. പാലാ സെന്റ് തോമസ് കോളജിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ദക്ഷിണ, ഉത്തര, പൂർവ, പശ്ചിമ മേഖലകളിൽ നിന്നായി 16 ടീമുകളാണ് പങ്കെടുക്കുന്നത്. ലീഗ് മത്സരങ്ങൾ ഇന്നവസാനിച്ചു. ക്വാർട്ടർ മത്സരങ്ങൾക്കു നാളെ തുടക്കമാകും. സെന്റ് തോമസ് കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഇന്നലെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.