രഞ്ജി: സച്ചിൻ ബേബിയുടെ സെഞ്ചുറിയിൽ കേരളം
രഞ്ജി: സച്ചിൻ ബേബിയുടെ സെഞ്ചുറിയിൽ കേരളം
Friday, December 9, 2016 1:26 PM IST
ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരേ ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടാനൊരുങ്ങി കേരളം. മൂന്നാം ദിനം അവസാനിക്കുമ്പോൾ സർവീസസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 322ന് എതിരേ കേരളം അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 271 റൺസെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകൾ ശേഷിക്കെ ലീഡ് നേടാൻ കേരളത്തിന് ഇനി 51 റൺസ് കൂടി മതി. തകർച്ചയിൽ തുടങ്ങിയ കേരളത്തെ സച്ചിൻ ബേബിയുടെ സെഞ്ചുറിയാണ് രക്ഷിച്ചത്. ക്രീസിൽ തുടരുന്ന സച്ചിൻ 112 റൺസെടുത്തിട്ടുണ്ട്. ജലജ് സക്സേന 84 റൺസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.