ഡ​ല്‍​ഹി​ക്കു സബ് ജൂണിയർ ഫുട്ബോൾ കിരീടം
Sunday, April 16, 2017 11:48 AM IST
കോ​​​ഴി​​​ക്കോ​​​ട് : കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​​യ​​​ര്‍ ഫു​​​ട്ബോ​​​ള്‍ ചാ​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഡ​​​ല്‍​ഹി ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ട് ഗോ​​​ളു​​​ക​​​ള്‍​ക്ക് ത​​​മി​​​ഴ്‌​​​നാ​​​ടി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ഡ​​​ല്‍​ഹി​​​ക്ക് വേ​​​ണ്ടി ആ​​​ദ്യ​​​പ​​​കു​​​തി​​​യു​​​ടെ 25ാം മി​​​നി​​​ട്ടി​​​ലും ര​​​ണ്ടാം​​​പ​​​കു​​​തി​​​യു​​​ടെ 75ാം മി​​​നി​​​ട്ടി​​​ലും അ​​​ഷു​​​വാ​​​ണ് ഇ​​​ര​​​ട്ട ഗോ​​​ളു​​​ക​​​ള്‍ സ്‌​​​കോ​​​ര്‍ ചെ​​​യ്ത​​​ത്. ത​​​മി​​​ഴ്‌​​​നാ​​​ടി​​​നു വേ​​​ണ്ടി ആ​​​ദ്യ​​​പ​​​കു​​​തി​​​യു​​​ടെ 48ാം മി​​​നി​​​ട്ടി​​​ല്‍ ലോ​​​കേ​​​ഷ് ആ​​​തി​​​ഥ്യ ആ​​​ശ്വാ​​​സ​​​ഗോ​​​ൾ നേ​​​ടി. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ബം​​​ഗാ​​​ളും ഗോ​​​വ​​​യും ഗോ​​​ള്‍ ര​​​ഹി​​​ത സ​​​മ​​​നി​​​ല​​​യി​​​ല്‍ പി​​​രി​​​ഞ്ഞു.

ഇ​​​ന്ന് രാ​​​വി​​​ലെ 7.30ന് ​​​ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് മി​​​സോ​​​റ​​​മി​​​നേ​​​യും വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ഒ​​​ഡി​​​ഷ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​നേ​​​യും നേ​​​രി​​​ടും.