സി​ന്ധു, സ​മീ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍
സി​ന്ധു, സ​മീ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍
Thursday, September 14, 2017 11:45 AM IST
സി​യൂ​ള്‍: ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വ് പി. ​വി. സി​ന്ധു​വും സ​മീ​ര്‍ വ​ര്‍മ​യും കൊ​റി​യ​ന്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍. ആ​റു ല​ക്ഷം ഡോ​ള​ര്‍ സ​മ്മാ​ന​ത്തു​ക​യു​ള്ള ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സി​ന്ധു, താ​യ്‌​ല​ന്‍ഡി​ന്‍റെ നി​റ്റ്ചാ​വോ​ന്‍ ജീ​ന്‍ഡാ​പോ​ളി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത​ത്തി. ആ​ദ്യ ഗെ​യി​മി​ല്‍ താ​യ്‌​ല​ന്‍ഡ് താ​രം വെ​ല്ലു​വി​ളി​യു​യ​ര്‍ത്തി​യെ​ങ്കി​ലും സി​ന്ധു അ​ത് അ​തി​ജീ​വി​ച്ചു. ജ​പ്പാ​ന്‍റെ മാ​നാ​റ്റ്‌​സു മി​റ്റാ​നി​യാ​ണ് ക്വാ​ര്‍ട്ട​റി​ല്‍ സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.

ഹോങ്കോം​ഗി​ന്‍റെ വോം​ഗ് വിം​ഗ് കി ​വി​ന്‍സ​ന്‍റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​മീ​ര്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. സ്‌​കോ​ര്‍ 21-19, 21-13. അ​തേ​സ​മ​യം പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ പാ​രു​പ​ള്ളി ക​ശ്യ​പും സാ​യ് പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. കൊ​റി​യ​യു​ടെ സ​ണ്‍ വാ​ന്‍ ഹോ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ള്‍ക്കാ​ണ് ക​ശ്യ​പ് തോ​റ്റ​ത്. സ്‌​കോ​ര്‍: 21-16, 17-21, 21-16. ചൈ​നീ​സ് താ​യ്‌​പേ​യി​യോ​ട് ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് സാ​യ് പ്ര​ണീ​ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ര്‍: 13-21, 21-26. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യ​മാ​യ സാ​ത്വി​ക്‌​സാ​യ് രാ​ജ്- ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ചൈ​നീ​സ് താ​യ്‌​പേ​യി സ​ഖ്യ​ത്തോ​ടു തോ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.