ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ബാസ്കറ്റ്
Wednesday, September 20, 2017 10:11 PM IST
കൊ​ച്ചി: അ​ഖി​ല​കേ​ര​ള ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി സ്‌​കൂ​ള്‍ ബാ​സ്‌​കറ്റ്‌​ബോ​ള്‍ നാ​ലാം എ​ഡി​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് വ​ടു​ത​ല ഡോ​ണ്‍ബോ​സ്‌​കോ സ്‌​കൂ​ള്‍ ആ​തി​ഥ്യ​മ​രു​ളും. ഡോ​ണ്‍ബോ​സ്‌​കോ സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ വ​ടു​ത​ല ഫ്ളഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ 23 മു​ത​ല്‍ 25 വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ്. ആ​ണ്‍കു​ട്ടി​ക​ളു​ടെ 36 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ല്‍ 25 ജൂ​നി​യ​ര്‍ ടീ​മു​ക​ളും 11 സീ​നി​യ​ര്‍ ടീ​മു​ക​ളു​മാ​ണു​ള്ള​ത്. നോ​ക്കൗ​ട്ട് ശൈ​ലി​യി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. 13 വ​ര്‍ഷ​മാ​യി ഡോ​ണ്‍ബോ​സ്‌​കോ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് വി​ജ​യി​ക​ള്‍.


ചാ​മ്പ്യ​ന്‍ഷി​പ്പ് 23 ന് ​വൈ​കി​ട്ട് അ​ഞ്ചു​മ​ണി​ക്ക് ഹൈ​ബി ഈ​ഡ​ന്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​ണ്‍കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 13, 14 തീ​യ​തി​ക​ളി​ല്‍ വെ​ണ്ണി​ക്കു​ളം ബെ​ഥാ​നി അ​ക്കാ​ഡ​മി ഫ്ള​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വി​ജ​യി​ക്കു​ന്ന ടീ​മു​ക​ള്‍ക്ക്, ന​വം​ബ​ര്‍ 13 മു​ത​ല്‍ 17 വ​രെ തി​രു​വ​ന​ന്ത​പു​രം സ​ര്‍വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും.