റോബന്‍ ബൂട്ടഴിച്ചു; ഹോളണ്ടില്ലാതെ ലോകകപ്പ്
റോബന്‍ ബൂട്ടഴിച്ചു; ഹോളണ്ടില്ലാതെ ലോകകപ്പ്
Wednesday, October 11, 2017 12:18 PM IST
ആം​സ്റ്റ​ര്‍ഡാം: ഹോ​ള​ണ്ടി​ന്‍റെ സൂ​പ്പ​ര്‍ താ​ര​വും നാ​യ​ക​നു​മാ​യ ആ​ര്യ​ന്‍ റോ​ബ​ന്‍ അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ല്‍ നി​ന്നു വി​ര​മി​ച്ചു. അ​വ​സാ​ന​മാ​യി സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ പ്ര​ഖ്യാ​പ​നം.​

റ​ഷ്യ ലോ​ക​ക​പ്പി​ല്‍ നെ​ത​ര്‍ല​ന്‍ഡ്‌​സി​ന് യോ​ഗ്യ​ത നേ​ടാ​ന്‍ക​ഴി​യാ​തി​രു​ന്ന​തോ​ടെ​യാ​ണ് നെ​ത​ര്‍ല​ന്‍ഡ്‌​സ് ക്യാ​പ്റ്റ​ന്‍ ബൂ​ട്ട് അ​ഴി​ച്ച​ത്. അ​വ​സാ​ന യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ റോ​ബ​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് സ്വീ​ഡ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഡ​ച്ചു​കാ​ര്‍ക്ക് പ്ലേ​ഓ​ഫി​ല്‍ എ​ത്താ​നാ​യി​ല്ല.പോർച്ചുഗലും ‍ഫ്രാൻസും യോഗ്യത നേടി.
2003 ഏ​പ്രി​ലി​ല്‍ രാ​ജ്യ​ത്തി​നാ​യി അ​ര​ങ്ങേ​റി​യ റോ​ബ​ന്‍ 36 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 37 ഗോ​ളു​ക​ള്‍ ക​ണ്ടെ​ത്തി. നെ​ത​ര്‍ല​ന്‍ഡ്‌​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഗോ​ള്‍ വേ​ട്ട​ക്കാ​രി​ല്‍ നാ​ലാ​മ​നാ​ണ് റോ​ബ​ന്‍. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ് റോ​ബ​ന്‍റെ ഓ​റ​ഞ്ചു​പ​ട. 2010 ല്‍ ​ഫൈ​ന​ലി​ലെ​ത്തി​യ ഡ​ച്ചു​കാ​ര്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. 2010, 2014 ലോ​ക​ക​പ്പി​ല്‍ ഓ​റ​ഞ്ച് കു​പ്പാ​യ​ക്കാ​രു​ടെ കു​ന്ത​മു​ന​യാ​യി​രു​ന്നു റോ​ബ​ന്‍.

2002 നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഹോ​ള​ണ്ട് ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​തെ പോ​വു​ന്ന​ത്. 2003 മു​ത​ല്‍ ഹോ​ള​ണ്ടി​നു വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞു രാ​ജ്യ​ത്തി​നാ​യി 96 അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം ക​ളി​ച്ച റോ​ബ​ന്‍ 37 ഗോ​ളു​ക​ള്‍ നേ​ടി, 29 അ​സി​സ്റ്റു​ക​ളും ന​ട​ത്തി. ക്ല​ബ് ഫു​ട്‌​ബോ​ളി​ല്‍ തു​ട​രു​മെ​ന്നും മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍ അ​റി​യി​ച്ചു. പ​ത്തൊ​ന്‍പ​താം വ​യ​സി​ല്‍ പോ​ര്‍ച്ചു​ഗ​ലി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു റോ​ബ​ന്‍റെ അ​ര​ങ്ങേ​റ്റം. നി​ല​വി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ സ്‌​ട്രൈ​ക്ക​റാ​യ റോ​ബ​ന്‍ ഹോ​ള​ണ്ടി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നാ​ലാ​മ​ത്തെ ഗോ​ള്‍വേ​ട്ട​ക്കാ​ര​നാ​ണ്.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.