സ്പൈ​​ഡ​​ർ​​മാ​​ൻ ഡി​​വി​​ല്യേ​​ഴ്സ്
സ്പൈ​​ഡ​​ർ​​മാ​​ൻ ഡി​​വി​​ല്യേ​​ഴ്സ്
Saturday, May 19, 2018 1:48 AM IST
ബം​​ഗ​​ളൂ​​രു: ഗു​​രു​​ത്വാ​​ക​​ർ​​ഷ​​ണ​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന അ​​ദ്ഭു​​ത നാ​​യ​​ക​​നാ​​ണ് ഇം​​ഗ്ലീ​​ഷ് സി​​നി​​മ​​യി​​ലെ സ്പൈ​​ഡ​​ർ​​മാ​​ൻ. ഐ​​പി​​എ​​ല്ലി​​ൽ ഹൈ​​ദ​​രാ​​ബാ​​ദ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ​​തി​​രേ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന്‍റെ എ​​ബി ഡി​​വി​​ല്യേ​​ഴ്സ് എ​​ടു​​ത്ത ക്യാ​​ച്ച് സ്പൈ​​ഡ​​ർ​​മാ​​ൻ മോ​​ഡ​​ൽ ആ​​യി​​രു​​ന്നു. അ​​തോ​​ടെ സാ​​ക്ഷാ​​ൽ വി​​രാ​​ട് കോ​​ഹ്‌ലി​​പോ​​ലും ഡി​​വി​​ല്യേ​​ഴ്സി​​നെ സ്പൈ​​ഡ​​ർ​​മാ​​ൻ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ചു.

മ​​ത്സ​​ര​​ത്തി​​ൽ എ​​ട്ടാം ഓ​​വ​​റി​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ലാ​​ണ് ഡി​​വി​​ല്യേ​​ഴ്സി​​ന്‍റെ അ​​ദ്ഭു​​ത ക്യാ​​ച്ച് ലോ​​കം​​ ക​​ണ്ട​​ത്. മൊ​​യീ​​ൻ അ​​ലി​​യു​​ടെ പ​​ന്തി​​ൽ അ​​ല​​ക്സ് ഹെ​​യ്ൽ​​സ് സി​​ക്സ​​റി​​നു​​ശ്ര​​മി​​ച്ചു. ഡീ​​പ് മി​​ഡ് വി​​ക്ക​​റ്റി​​നു മു​​ക​​ളി​​ലൂ​​ടെ പ​​ന്ത് സി​​ക്സ​​ർ ക​​ട​​ക്കു​​മാ​​യി​​രു​​ന്നു, അ​​വി​​ടെ ഫീ​​ൽ​​ഡ് ചെ​​യ്ത​​ത് ഡി​​വി​​ല്യേ​​ഴ്സ് അ​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ.

ഹെ​​യ്ൽ​​സി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് ബൗ​​ണ്ട​​റി​​ലൈ​​നി​​നു പു​​റ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന പ​​ന്ത് ഓ​​ടി​​യെ​​ത്തി ചാ​​ടി​​യു​​യ​​ർ​​ന്ന ഡി​​വി​​ല്യേ​​ഴ്സ് കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി. ഒ​​രു മീ​​റ്റ​​റി​​ല​​ധി​​കം ഉ​​യ​​ര​​ത്തി​​ലാ​​യി​​രു​​ന്നു ക്യാ​​ച്ചെ​​ടു​​ക്കു​​ന്പോ​​ൾ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം. ബൗ​​ണ്ട​​റി ലൈ​​നി​​നു സ​​മാ​​ന്ത​​ര​​മാ​​യി ഓ​​ടി​​യെ​​ത്തി ചാ​​ടി​​യു​​യ​​ർ​​ന്ന് വ​​ല​​തു കൈ ​​ലൈ​​നി​​നും പു​​റ​​ത്തേ​​ക്ക് നീ​​ട്ടി​​യാ​​യി​​രു​​ന്നു ഡി​​വി​​ല്യേ​​ഴ്സ് ക്യാ​​ച്ച് എ​​ടു​​ത്ത​​ത്.

പ​​ന്തു​​മാ​​യി ഡി​​വി​​ല്യേ​​ഴ്സ് പ​​റ​​ന്നി​​റ​​ങ്ങി​​യ​​തു​​ക​​ണ്ട് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​അ​​ട​​ക്ക​​മു​​ള്ള സ​​ഹ​​താ​​ര​​ങ്ങ​​ൾ അ​​ദ്ഭു​​ത​​ത്തോ​​ടെ പാ​​ഞ്ഞ​​ടു​​ത്തു. 24 പ​​ന്തി​​ൽ 37 റ​​ണ്‍​സ് എ​​ടു​​ത്ത ഹെ​​യ്ൽ​​സി​​നു​​പോ​​ലും അ​​ദ്ഭു​​ത​​മാ​​യി​​രു​​ന്നു ആ ​​ക്യാ​​ച്ച്. ബാ​​റ്റിം​​ഗി​​ലും ശോ​​ഭി​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഡി​​വി​​ല്യേ​​ഴ്സി​​ന്‍റെ സ്പൈ​​ഡ​​ർ​​മാ​​ൻ ഷോ. 39 ​​പ​​ന്തി​​ൽ ഒ​​രു സി​​ക്സും 12 ഫോ​​റും അ​​ട​​ക്കം 69 റ​​ണ്‍​സ് ബാ​​റ്റ്കൊ​​ണ്ട് എ​​ബി നേ​​ടി​​യി​​രു​​ന്നു.

റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് 14 റ​​ണ്‍​സി​​നു ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ഡി​​വി​​ല്യേ​​ഴ്സ് ആ​​യി​​രു​​ന്നു മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.