അ​​ത്‌​ല​​റ്റി​​ക്കോ, ബൊ​​റൂ​​സി​​യ ക്വാർട്ടറിൽ
അ​​ത്‌​ല​​റ്റി​​ക്കോ, ബൊ​​റൂ​​സി​​യ  ക്വാർട്ടറിൽ
Friday, March 15, 2024 3:25 AM IST
മാ​​ഡ്രി​​ഡ്/​​ഡോ​​ർ​​ട്ട്മു​​ണ്ട്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ടി​​ക്ക​​റ്റെ​​ടു​​ത്ത് ജ​​ർ​​മ​​ൻ ക്ല​​ബ് ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ടും സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡും.

ര​​ണ്ടാം​​പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഡോ​​ർ​​ട്ട്മു​​ണ്ട് 2-0ന് ​​പി​​എ​​സ് വി ​​ഐ​​ന്തോ​​വ​​നെ കീ​​ഴ​​ട​​ക്കി. ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ 1-1 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 2-1ന്‍റെ ജ​​യ​​ത്തോ​​ടെ​​യാ​​ണ് ഡോ​​ർ​​ട്ട്മു​​ണ്ട് ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ് ഇ​​ന്‍റ​​ർ മി​​ലാ​​നെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശം. ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ ഇ​​ന്‍റ​​ർ മ​​ലാ​​ൻ 1-0നും ​​ര​​ണ്ടാം​​പാ​​ദ​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ 2-1നും ​​ജ​​യി​​ച്ച​​തോ​​ടെ​​യാ​​ണ് ഷൂ​​ട്ടൗ​​ട്ട് വേ​​ണ്ടി​​വ​​ന്ന​​ത്.


അ​​ധി​​ക​​സ​​മ​​യ​​ത്തേ​​ക്ക് മ​​ത്സ​​രം നീ​​ണ്ടെ​​ങ്കി​​ലും ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യു​​ള്ള 2-2 സ​​മ​​നി​​ല​​പ്പൂ​​ട്ട് പൊ​​ട്ടി​​ക്കാ​​നാ​​യി​​ല്ല. ഷൂ​​ട്ടൗ​​ട്ടി​​ൽ ഇ​​ന്‍റ​​ർ മി​​ലാ​​ന്‍റെ ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ്, ഡാ​​വി ക്ലാ​​സെ​​ൻ, അ​​ല​​ക്സി​​സ് സാ​​ഞ്ച​​സ് എ​​ന്നി​​വ​​ർ​​ക്കു ല​​ക്ഷ്യം കാ​​ണാ​​നാ​​യി​​ല്ല.

ക്ലാ​​സെ​​ന്‍റെ​​യും സാ​​ഞ്ച​​സി​​ന്‍റെ​​യും കി​​ക്ക് ത​​ട​​ഞ്ഞ അ​​ത്‌ല​​റ്റി​​ക്കോ ഗോ​​ളി യാ​​ൻ ഒ​​ബ്ലാ​​ക്ക് സൂ​​പ്പ​​ർ ഹീ​​റോ പ​​ര്യ​​വേ​​ഷം സ്വ​​ന്ത​​മാ​​ക്കി. 3-2ന്‍റെ ജ​​യ​​ത്തോ​​ടെ അ​​ത്‌​ല​​റ്റി​​ക്കോ ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.