കാലിക്കട്ട് ഹീ​റോ​സ് ഫൈ​ന​ലി​ൽ
കാലിക്കട്ട് ഹീ​റോ​സ് ഫൈ​ന​ലി​ൽ
Monday, March 18, 2024 12:44 AM IST
ചെ​ന്നൈ: പ്രൈം ​വോ​ളി​ബോ​ൾ മൂ​ന്നാം സീ​സ​ണി​ൽ കാ​ലി​ക്ക​ട്ട് ഹീ​റോ​സ് ഫൈ​ന​ലി​ൽ. സൂ​പ്പ​ർ ഫൈ​വ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത് ഹീ​റോ​സ് നേ​രി​ട്ട് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റു​ക​യാ​യി​രു​ന്നു. സൂ​പ്പ​ർ ഫൈ​വി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​രം ക​ളി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ കാ​ലി​ക്ക​ട്ട് ഫൈ​ന​ൽ ഉ​റ​പ്പാ​ക്കി​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

കാ​ര​ണം, മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് പോ​യി​ന്‍റ് ഉ​ണ്ടാ​യി​രു​ന്ന ഡ​ൽ​ഹി തൂ​ഫാ​ൻ​സ് സൂ​പ്പ​ർ ഫൈ​വി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മും​ബൈ മി​റ്റി​യോ​ഴ്സി​നോ​ട് 3-1നു ​പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സി​ന് എ​തി​രാ​യ സൂ​പ്പ​ർ ഫൈ​വി​ലെ അ​വ​സാ​ന മ​ത്സ​രം ക​ളി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ കാ​ലി​ക്ക​ട്ട് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. ഡ​ൽ​ഹി തൂ​ഫാ​ൻ​സ് മും​ബൈ മി​റ്റി​യോ​ഴ്സി​നെ​തി​രേ ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​നെ കീ​ഴ​ട​ക്കി​യാ​ൽ മാ​ത്ര​മേ കാ​ലി​ക്ക​ട്ടി​നു സൂ​പ്പ​ർ ഫൈ​വ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാ​നും നേ​രി​ട്ട് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. കാ​ര​ണം, മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റ് പോ​യി​ന്‍റാ​യി​രു​ന്നു കാ​ലി​ക്ക​ട്ടി​ന്.


അ​തേ​സ​മ​യം, സൂ​പ്പ​ർ ഫൈ​വി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ കാ​ലി​ക്ക​ട്ട് അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സി​നോ​ട് തോ​റ്റു. സ്കോ​ർ: 18-16, 15-13, 11-15, 8-15, 13-15.

15-11, 12-15, 15-12, 17-15നാ​യി​രു​ന്നു ഡ​ൽ​ഹി തൂ​ഫാ​ൻ​സി​നെ മും​ബൈ മി​റ്റി​യോ​ഴ്സ് കീ​ഴ​ട​ക്കി​യ​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് പോ​യി​ന്‍റു​മാ​യി സൂ​പ്പ​ർ ഫൈ​വ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ഡ​ൽ​ഹി പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​നു യോ​ഗ്യ​ത നേ​ടി. ചൊ​വ്വാ​ഴ്ച​യാ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ ഫൈ​ന​ലി​ലെ എ​തി​രാ​ളി​യാ​രാ​ണെ​ന്ന് നി​ശ്ച​യി​ക്കു​ന്ന എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ടം. 21ന് ​ഫൈ​ന​ൽ അ​ര​ങ്ങേ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.