രോഹിറ്റർ
രോഹിറ്റർ
Tuesday, April 16, 2024 2:48 AM IST
മും​​ബൈ: വാ​​​​ങ്ക​​​​ഡെ​​​​യി​​​​ൽ വി​​​​രു​​​​ന്നൊ​​​​രു​​​​ക്കി മും​​​​ബൈ മു​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ചെ​​​​ന്നൈ ​​സൂ​​പ്പ​​ർ കിം​​ഗ്സി​​ന് എ​​തി​​രാ​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സെ​​​​ഞ്ചു​​​​റി (105 റ​​​​ണ്‍​സ്) നേ​​​​ടി​​​​യാ​​​​ണ് വി​​ഷു​​ദി​​ന​​ത്തി​​ൽ രോ​​​​ഹി​​​​ത്തി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് അ​​ര​​ങ്ങേ​​റി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 20 ​​റ​​​​ണ്‍​സ് തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​.

സ്കോ​​​​ർ ചെ​​​​ന്നൈ: 206/4 (20). മും​​​​ബൈ: 186/6 (20).
69 റ​​​​ണ്‍​സു​​​​മാ​​​​യി ക്യാ​​​​പ്റ്റ​​​​ൻ ഋ​​​​തു​​​​രാ​​​​ജ് ചെ​​​​ന്നൈ​​​​യെ ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ മ​​​​ധ്യ​​​​നി​​​​ര​​​​യി​​​​ൽ ശി​​​​വം ദു​​ബെ​​ (66) ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ചു. അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ൽ നാ​​​​ല് പ​​​​ന്തി​​​​ൽ മൂ​​​​ന്നു സി​​​​ക്സും ഒ​​​​രു ഡ​​​​ബി​​​​ളും സ​​​​ഹി​​​​തം എം.​​എ​​സ്. ധോ​​​​ണി​​​​ 20 റ​​​​ണ്‍​സ് നേ​​​​ടി. അ​​​​ടി​​​​കൊ​​​​ണ്ട​​​​ത് മും​​​​ബൈ ക്യാ​​​​പ്റ്റ​​​​ൻ ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​ക്കാ​​യി​​രു​​ന്നു.


സി​​​​ക്സ​​​​ർ രോ​​​​ഹി​​​​ത്

രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​യു​​ടെ 63 പ​​​​ന്തി​​​​ൽ 105 നോ​​ട്ടൗ​​ട്ട്, 11 ഫോ​​​​റും അ​​​​ഞ്ച് സി​​​​ക്സും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നാം സി​​​​ക്സ് ഗാ​​​​ല​​​​റി​​​​യി​​​​ൽ പ​​​​റ​​ത്തി​​യ​​​​തോ​​​​ടെ രോ​​​​ഹി​​​​ത് ട്വ​​ന്‍റി-20​​യി​​ൽ 500 സി​​​​ക്സ് തി​​​​ക​​​​യ്ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​മാ​​​​യി. സി​ക്സ് നേ​ട്ട​ത്തി​ൽ ലോ​ക​ത്തി​ൽ ഒ​ന്നാ​മ​ൻ ക്രി​സ് ഗെ​യ്‌​ലാ​ണ് (1,056).

മും​​​​ബൈ​​​​ക്കാ​​​​യി ഐ​​പി​​എ​​ല്ലി​​ൽ രോ​​ഹി​​ത്തി​​ന്‍റെ ര​​​​ണ്ടാം സെ​​​​ഞ്ചു​​​​റി​​​​യാ​​​​ണ്. ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ബാ​​റ്റ​​റാ​​ണ് രോ​​ഹി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.