ഗു​​കേ​​ഷ് = നി​​പോം​​നി​​ഷി
ഗു​​കേ​​ഷ് = നി​​പോം​​നി​​ഷി
Wednesday, April 17, 2024 2:29 AM IST
ടൊ​​റൊ​​ന്‍റൊ: 2024 ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സ് ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ന്‍റെ അ​​വ​​സാ​​ന റൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് അ​​ടു​​ക്കു​​ന്പോ​​ൾ പോ​​രാ​​ട്ടം മു​​റു​​കു​​ന്നു. 14 റൗ​​ണ്ടു​​ള്ള കാ​​ൻ​​ഡി​​ഡേ​​റ്റ്സ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ 10-ാം റൗ​​ണ്ട് പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷും റ​​ഷ്യ​​യു​​ടെ ഇ​​യാ​​ൻ നി​​പോം​​നി​​ഷി​​യും ആ​​റ് പോ​​യി​​ന്‍റു​​മാ​​യി തു​​ല്യ​​ത​​യി​​ൽ നി​​ൽ​​ക്കു​​ന്നു.

10-ാം റൗ​​ണ്ടി​​ൽ ഇ​​രു​​വ​​രും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ​​യും വി​​ദി​​ത് ഗു​​ജ​​റാ​​ത്തി​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​വും സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു.


അ​​തേ​​സ​​മ​​യം, 10-ാം റൗ​​ണ്ടി​​ലെ മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന ഫ്രാ​​ൻ​​സി​​ന്‍റെ അ​​ലി​​റേ​​സ ഫി​​റോ​​സ്ജ​​യെ​​യും ഹി​​കാ​​രു നാ​​കാ​​മു​​റ അ​​സ​​ർ​​ബൈ​​ജാ​​ന്‍റെ നി​​ജ​​ത് അ​​ബാ​​സോ​​വി​​നെ​​യും തോ​​ൽ​​പ്പി​​ച്ചു. ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ, ഹി​​കാ​​രു നാ​​കാ​​മു​​റ, ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന എ​​ന്നി​​വ​​ർ​​ക്ക് 5.5 പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്. അ​​ഞ്ച് പോ​​യി​​ന്‍റു​​മാ​​യി വി​​ദി​​ത് ഗു​​ജ​​റാ​​ത്തി ആ​​റാം സ്ഥാ​​ന​​ത്തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.