ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് ഗ​ർ​ഭി​ണി മ​രി​ച്ചു
ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് ഗ​ർ​ഭി​ണി മ​രി​ച്ചു
Friday, May 3, 2024 9:17 PM IST
ചെ​ന്നൈ: യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ൽ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ചു. തെ​ങ്കാ​ശി ശ​ങ്ക​ര​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി ക​സ്തൂ​രി​യാ​ണ് മ​രി​ച്ച​ത്.

ചെ​ന്നൈ​യി​ൽ നി​ന്ന് ശ​ങ്ക​ര​ൻ​കോ​വി​ലി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ശു​ചി​മു​റി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വാ​ത​ലി​ന് സ​മീ​പം എ​ത്തി​യ യു​വ​തി പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ചെ​ന്നൈ-​എ​ഗ്മൂ​ർ-​കൊ​ല്ലം എ​ക്സ്‌​പ്ര​സ് ട്രെ​യി​നി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.


മ​രി​ച്ച യു​വ​തി​യു​ടെ വ​ള​കാ​പ്പ് ച​ട​ങ്ങ് ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി വീ​ണ​തി​ന് പി​ന്നാ​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഏ​ഴ് കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മാ​ണ് ട്രെ​യി​ൻ നി​ന്ന​തെ​ന്നും അ​പ​ക​ട​സ്ഥ​ല​ത്ത് ത​ന്നെ ട്രെ​യി​ൻ നി​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ യു​വ​തി​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ വാ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<