യുഎസ്എസ്ആർ പോ​ലെ യു​എ​സ്എ​യും ത​ക​രും; ഹ​മാ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്
യുഎസ്എസ്ആർ പോ​ലെ യു​എ​സ്എ​യും ത​ക​രും; ഹ​മാ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്
Saturday, November 4, 2023 9:55 AM IST
ബെ​യ്റൂ​ട്ട്: സോ​വി​യ​റ്റ് യൂ​ണി​യ​ൻ പോ​ലെ ഒ​രു ദി​വ​സം യു​എ​സ്എ​യും ത​ക​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഹ​മാ​സ് നേ​താ​വ് അ​ലി ബ​രാ​ക്ക. ന​വം​ബ​ർ ര​ണ്ടി​ന് ഒ​രു ലെ​ബ​നീ​സ് യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ലി ബ​രാ​ക ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ബ്രി​ട്ട​നും ഗ്ലോ​ബ​ൽ ഫ്രീ​മേ​സ​ൺ​റി​യും ചേ​ർ​ന്നാ​ണ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് സ്ഥാ​പി​ച്ച​ത്. സോ​വി​യ​റ്റ് യൂ​ണി​യ​നെ​പ്പോ​ലെ അ​തും ത​ക​രും.

അ​മേ​രി​ക്ക​യു​ടെ എ​ല്ലാ ശ​ത്രു​ക്ക​ളും കൂ​ടി​യാ​ലോ​ചി​ക്കു​ക​യും അ​വ​ർ ത​മ്മി​ൽ അ​ടു​ക്കു​ക​യും ചെ‍​യ്യു​ക​യാ​ണ്. അ​വ​ർ ഒ​രു​മി​ച്ച് യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന ഒ​രു ദി​വ​സം വ​ന്നേ​ക്കാം. അ​ത് അ​മേ​രി​ക്ക​യെ ഭൂ​ത​കാ​ല​മാ​ക്കി മാ​റ്റും. അ​മേ​രി​ക്ക ശ​ക്ത​രാ​യി തു​ട​രി​ല്ല. അ​ലി ബാ​ര​ക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഉ​ത്ത​ര​കൊ​റി​യ​യെ​യും അ​ലി ബരാ​ക്ക​യും പ്ര​ശം​സി​ച്ചു. അ​മേ​രി​ക്ക​യെ ആ​ക്ര​മി​ക്കാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ഒ​രേ​യൊ​രു വ്യ​ക്തി​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ നേ​താ​വെ​ന്നും അ​ലി ബരാക്ക പ്ര​തി​ക​രി​ച്ചു.

ഹ​മാ​സ് പ്ര​തി​നി​ധി സം​ഘം അ​ടു​ത്തി​ടെ മോ​സ്‌​കോ​യി​ലേ​ക്ക് പോ​യ​താ​യും ഒ​രാ​ൾ ബെ​യ്ജിം​ഗി​ലേ​ക്കും പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‘റ​ഷ്യ ദി​വ​സ​വും ഞ​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ചൈ​ന ദോ​ഹ​യി​ലേ​ക്ക് ദൂ​ത​ന്മാ​രെ അ​യ​ച്ചു. ചൈ​ന​യും റ​ഷ്യ​യും ഹ​മാ​സി​ന്‍റെ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​രു ഹ​മാ​സ് പ്ര​തി​നി​ധി സം​ഘം മോ​സ്കോ​യി​ലേ​ക്ക് പോ​യി, ഉ​ട​ൻ ത​ന്നെ മ​റ്റൊ​രു​പ്ര​തി​നി​ധി സം​ഘം ബെ​യ്ജിം​ഗി​ലേ​ക്കും പോ​കും.’ അ​ലി ബരാ​ക്ക​യെ ഉ​ദ്ധ​രി​ച്ച് ജ​റു​സ​ലേം പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു.


അ​മേ​രി​ക്ക​യെ ആ​ക്ര​മി​ക്കാ​നു​ള്ള ശേ​ഷി ഇ​റാ​നി​ല്ല. ഇ​റാ​ൻ ഇ​ട​പെ​ടാ​ൻ തീ​രു​മാ​നി​ച്ചാ​ൽ, സ​യ​ണി​സ്റ്റ് ശ​ക്തി​ക​ളെ​യും മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ളും ആ​ക്ര​മി​ക്കാ​ൻ ക​ഴി​യും. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന ആ​യു​ധ​ങ്ങ​ൾ ഇ​റാ​ന്‍റെ പ​ക്ക​ലി​ല്ല, പ​ക്ഷേ അ​മേ​രി​ക്ക വ്യ​ക്ത​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ൽ ഇ​സ്രാ​യേ​ലി​നെ​യും ഈ ​മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ളെ​യും ക​പ്പ​ലു​ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ ഇ​റാ​ന് ക​ഴി​യും.-​അ​ലി ബരാ​ക്ക പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<