അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി ക്രി​മി​ന​ൽ കോ​ട​തി​യെ അ​റി​യി​ച്ചു
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി ക്രി​മി​ന​ൽ കോ​ട​തി​യെ അ​റി​യി​ച്ചു
Monday, April 15, 2024 8:27 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി ക്രി​മി​ന​ൽ കോ​ട​തി​യി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് ദ​യാ​ധ​നം ത​യാ​റെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

റ​ഹീ​മി​ന്‍റെ കു​ടും​ബം ചു​മ​ത​ല​പ്പെ​ടു​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഹാ​ജ​രാ​യി. എ​പ്രി​ൽ 16നു​ള്ളി​ൽ ദ​യാ​ധ​ന​മാ​യി സൗ​ദി ബാ​ല​ന്‍റെ കു​ടും​ബ​ത്തി​നു ന​ൽ​കേ​ണ്ട 34 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചി​രു​ന്നു. ഈ ​തു​ക ഇ​ന്ത്യ​ൻ എം​ബ​സി സൗ​ദി കോ​ട​തി മു​ഖേ​ന സൗ​ദി ബാ​ല​ന്‍റെ കു​ടും​ബ​ത്തി​നു കൈ​മാ​റു​ന്ന​ത്.

2006ൽ ​ഹൗ​സ് ഡ്രൈ​വ​ർ വീ​സ​യി​ൽ സൗ​ദി​യി​ലെ​ത്തി​യ അ​ബ്ദു​ൾ റ​ഹീം സ്പോ​ണ്‍​സ​റു​ടെ മ​ക​ന്‍റെ ദാ​രു​ണ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​ത്. ക​ഴു​ത്തി​നു താ​ഴേ​ക്ക് ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട സ്പോ​ണ്‍​സ​റു​ടെ മ​ക​ൻ ഫാ​യി​സി​നെ പ​രി​ച​രി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹീ​മി​ന്.


ഫാ​യി​സി​നു ഭ​ക്ഷ​ണ​വും വെ​ള്ള​വു​മ​ട​ക്കം ന​ൽ​കി​യി​രു​ന്ന​ത് ക​ഴു​ത്തി​ൽ ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ഉ​പ​ക​ര​ണം വ​ഴി​യാ​യി​രു​ന്നു. കു​ട്ടി​യെ ഇ​ട​യ്ക്കു പു​റ​ത്തു​കൊ​ണ്ടു​പോ​കേ​ണ്ട ചു​മ​ത​ല​യും അ​ബ്ദു​ൾ റ​ഹീ​മി​നാ​യി​രു​ന്നു. കാ​റി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കൈ ​അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി ക​ഴു​ത്തി​ൽ ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച് കു​ട്ടി മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി റി​യാ​ദി​ലെ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. അ​പ്പീ​ൽ കോ​ട​തി​ക​ളും വ​ധ​ശി​ക്ഷ ശ​രി​വ​ച്ചി​രു​ന്നു. ഇ​തി​നി​ടെ കു​ട്ടി​യു​ടെ കു​ടും​ബ​വു​മാ​യി നി​ര​വ​ധി ത​വ​ണ ഉ​ന്ന​ത ത​ല​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മാ​പ്പു ന​ൽ​കാ​ൻ അ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​പോ​യ​തി​നൊ​ടു​വി​ൽ 34 കോ​ടി രൂ​പ ദ​യാ​ധ​നം ന​ൽ​കി​യാ​ൽ അ​ബ്ദു​ൾ റ​ഹീ​മി​നു മാ​പ്പു ന​ൽ​കാ​മെ​ന്ന് ഫാ​യി​സി​ന്‍റെ കു​ടും​ബം അ​റി​യി​ച്ച​തോ​ടെ​യാ​ണു ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<