സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്; നാ​ലു​ദി​വ​സ​ത്തി​നി​ടെ കു​റ​ഞ്ഞ​ത് 640 രൂ​പ
സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്; നാ​ലു​ദി​വ​സ​ത്തി​നി​ടെ കു​റ​ഞ്ഞ​ത് 640 രൂ​പ
Tuesday, May 14, 2024 11:43 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു​പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 53,400 രൂ​പ​യി​ലും ഗ്രാ​മി​ന് 6,675 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല 30 രൂ​പ കു​റ​ഞ്ഞ് 5,560 രൂ​പ​യാ​യി.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ശ​നി​യാ​ഴ്ച ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. മേ​യ് 10ന് ​അ​ക്ഷ​യ തൃ​തീ​യ ദി​ന​ത്തി​ല്‍ ര​ണ്ട് ത​വ​ണ വി​ല വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് സ്വ​ര്‍​ണ വി​ല താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.

മാ​ർ​ച്ച് 29ന് ​ആ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത്. അ​ന്ന് ഒ​റ്റ​യ​ടി​ക്ക് 440 രൂ​പ വ​ര്‍​ധി​ച്ച് 50,400 രൂ​പ​യാ​യാ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്ന​ത്. ഏ​പ്രി​ൽ 19ന് 54,500 ​ക​ട​ന്ന് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡും ഇ​ട്ടി​രു​ന്നു. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് ഈ ​മാ​സം ര​ണ്ടാം തീ​യ​തി മു​ത​ല്‍ വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്.

മേ​യ് ര​ണ്ടി​നും എ​ട്ടി​നും സ്വ​ർ​ണ​വി​ല 53,000 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. മേ​യ്‌ 10 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,755 രൂ​പ​യും പ​വ​ന് 54,040 രൂ​പ​യു​മാ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല. മേ​യ്‌ ഒ​ന്നി​ന് രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,555 രൂ​പ​യും പ​വ​ന് 52,440 രൂ​പ​യു​മാ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല. മേ​യ് മാ​സം ഇ​തു​വ​രെ ഏ​ക​ദേ​ശം 1,280 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് പ​വ​ന്‍റെ വി​ല​യി​ലു​ണ്ടാ​യ​ത്.


ഓ​ഹ​രി വി​പ​ണി​യി​ല്‍ ഉ​ണ്ടാ​യ ച​ല​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​ത്ത​ക​ര്‍​ച്ച​യാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലും വി​ല കു​റ​യാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഔ​ണ്‍​സി​ന് 2,351 ഡോ​ള​റാ​യി​രു​ന്ന രാ​ജ്യാ​ന്ത​ര വി​ല ഇ​ന്നു​ള്ള​ത് 2,343 ഡോ​ള​റി​ലാ​ണ്. അ​തേ​സ​മ​യം 30 ദി​വ​സ​ത്തി​നി​ടെ ആ​ഗോ​ള സ്വ​ര്‍​ണ വി​ല​യി​ൽ 1.82 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി അ​ന​ങ്ങാ​തെ നി​ന്ന വെ​ള്ളി​വി​ല ഇ​ന്ന് ഒ​രു രൂ​പ വ​ര്‍​ധി​ച്ച് ഗ്രാ​മി​ന് 91 രൂ​പ​യാ​യി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<