സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പല്ല; എല്ലാം ചെയ്തത് ഷിബിലിയെന്ന് ഫര്‍ഹാന
Tuesday, May 30, 2023 7:16 PM IST
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനുള്ള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കേസിലെ പ്രതികളിലൊരാളായ ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ഫര്‍ഹാന പറഞ്ഞു.
ആസൂത്രണം ചെയ്തത് ഹണി ട്രാപ്പല്ല. താന്‍ ഒരു രൂപ പോലും സിദ്ദിഖില്‍നിന്ന് വാങ്ങിയിട്ടില്ല. എല്ലാം ചെയ്തത് ഷിബിലിയും ആഷിഖുമാണ്. കൃത്യം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നു. ചളവറയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ഫര്‍ഹാനയുടെ വെളിപ്പെടുത്തല്‍.