തക്കാളി ഇടാം, പിൻവലിക്കാം ..! സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ തുടങ്ങി കോൺഗ്രസുകാർ
Thursday, August 3, 2017 6:31 AM IST
എസ്ബിടി എന്നത് ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നാണ് നാം കേട്ടിരുന്നത്. എന്നാൽ യുപിയിലെ ലക്നോയിൽ യൂത്ത് കോൺഗ്രസുകാരും ഒരു എസ്ബിടി തുറന്നു. പക്ഷേ അത് സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ ആണെന്നു മാത്രം. തക്കാളിക്ക് പൊന്നുംവിലയായതോടെയാണ് പ്രതിഷേധ സൂചകമായി കോൺഗ്രസുകാർ തക്കാളിബാങ്ക് തുടങ്ങിയത്.

തക്കാളി ബാങ്കെന്നു പറയുമ്പോൾ വെറും ബാങ്കാണെന്ന് കരുതരുത്. ആകർഷകമായ ഓഫറുകളാണ് ഇടപാടുകാർക്ക് വാദ്ഗാനം ചെയ്തിരിക്കുന്നത്. തക്കാളി നിക്ഷേപിക്കുന്നവർ‌ക്ക് ആറുമാസം കൊണ്ട് അഞ്ചിരട്ടിയായി തിരിച്ചുനല്കുമെന്നാണ് വാഗ്ദാനം. മോഷ്ടാക്കളെ പേടിച്ച് തക്കാളി വീട്ടിൽ വയ്ക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ തക്കാളി ബാങ്കിലേക്കു പോന്നോളൂ, ഒന്നാന്തരം ലോക്കർ സൗകര്യവും നല്കുന്നുണ്ട്. ഇനി തക്കാളിക്ക് 80 ശതമാനം വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. പാവപ്പെട്ടവർക്കാണ് ബാങ്ക് മുൻഗണന നല്കുന്നത്.



സാധാരണ ബാങ്കുകൾ പോലെതന്നെ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് എസ്ബിടിയുടെയും പ്രവർത്തനസമയം. പ്രതിഷേധമായി തുടങ്ങിയതാണെങ്കിലും ഇപ്പോൾ തക്കാളിബാങ്കിന്‍റെ ഇടപാടുകാരാകാൻ പ്രായവ്യത്യാസമില്ലാതെ ആളുകളുടെ ക്യൂവാണെന്നാണ് അറിയുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.