രണ്ടു ഡസനിലേറെ ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന കർപ്പൂരമരം ചൈനയിൽ
Friday, March 2, 2018 9:16 AM IST
ചൈ​ന​യി​ലെ ജി​യാം​ഗ്ഷി പ്ര​വി​ശ്യ​യി​ൽ 1800ലേ​റെ വ​ർ​ഷം പ്രാ​യ​മു​ള്ള ഒ​രു ക​ർ​പ്പൂ​ര മ​ര​മു​ണ്ട്. 22 മീ​റ്റ​ർ ഉ​യ​ര​വും അതിനൊത്ത വ​ണ്ണ​വു​മു​ള്ള ഈ ​പു​രാ​ത​ന മരം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

പ്രാ​യാ​ധി​ക്യം​കൊ​ണ്ട് മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ​ക്കി​ട​യി​ൽ ഗു​ഹ പോ​ലൊ​രു ഭാ​ഗം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് ഉ​ള്ളി​ലേ​ക്കു ക​ട​ക്കാ​നാ​കും. ര​ണ്ടു ഡ​സ​നി​ലേ​റെ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​യ​ത്ര വ​ലു​പ്പ​മാ​ണ് ഈ ​ഗു​ഹ​യ്ക്കു​ള്ള​ത്.

30 മീ​റ്റ​റോ​ളം വ​ള​രു​ന്ന മ​ര​മാ​ണ് ക​ർ​പ്പൂ​രം. തെ​ക്ക​ൻ ജ​പ്പാ​ൻ, തെ​ക്കു​കി​ഴ​ക്ക​ൻ ചൈ​ന, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന ഇ​വ​യു​ടെ ത​ടി​യും ഇ​ല​ക​ളും വാ​റ്റി​യാ​ണ് സു​ഗ​ന്ധ​ദ്ര​വ്യ​മാ​യ ക​ർ​പ്പൂ​രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.