മനം കവർന്ന് ബെയ്ജിംഗിൽ പുത്തൻ വിമാനത്താവളം
Sunday, January 21, 2018 2:37 PM IST
ഇ​​​തു​​​വ​​​രെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ചൈ​​ന​​യി​​ലെ ബെ​​യ്​​​ജിം​​​ഗി​​ലു​​ള്ള പു​​​തി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ളം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ശ്ര​​ദ്ധ​​നേ​​ടി​​ക്ക​​ഴി​​ഞ്ഞു. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​ണ്ണ​​​ഞ്ചി​​​ക്കു​​​ന്ന ലൈ​​​റ്റു​​​ക​​​ളും ഹോ​​​ളി​​​വു​​​ഡ് സ​​യ​​ൻ​​സ് ഫി​​ക്‌​​ഷ​​ൻ സി​​​നി​​​മ​​​ക​​​ളി​​​ലേ​​​തു​​​പോ​​​ലു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മാ​​​ണ് ജ​​ന​​പ്രീ​​തി​​ക്കു കാ​​​ര​​​ണം.

ബെ​​യ്​​​ജിം​​​ഗ് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ തി​​​ര​​​ക്കു കു​​​റ​​​യ്ക്കാ​​​നാ​​​ണ് അ​​​വി​​​ടെ​​നി​​​ന്ന് 46 കി​​​ലോ​​​മീ​​​റ്റ​​​ർ തെ​​​ക്കോ​​​ട്ടു മാ​​​റി പു​​​തി​​​യ വി​​​മാ​​​ന​​​ത്താ​​വ​​​ള​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​ച്ച​​​ത്. 1,230 കോ​​ടി ഡോ​​ള​​ർ ചെ​​​ല​​​വി​​​ട്ട് നി​​​ർ​​​മി​​​ക്കു​​ന്ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷം 6,20,000 സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്താ​​നാ​​കും. 3,13,000 ച​​​തു​​​ര​​​ശ്ര ​മീ​​​റ്റ​​​റി​​​ൽ വ്യാ​​​പി​​​ച്ചു കി​​​ട​​​ക്കു​​​ന്ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നാ​​​ലു റ​​​ൺ​​​വേ​​​ക​​​ളു​​​ണ്ട്. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നോ​​ട​​ടു​​ത്തു വ​​ലു​​പ്പം വ​​രു​​മി​​തി​​ന്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ഒ​​​ക്‌​​ടോ​​ബ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​മാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.