എരിവ് ത്രില്ലാണ്.... ചൈനയിൽ മുളക് മഹോത്സവം
ചൈ​​​ന​​​യി​​​ൽ ഇ​​​നി എ​​​രി​​​വി​​​ന്‍റെ നാ​​​ളു​​​ക​​​ൾ. രാ​​​ജ്യ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ന​​​ട​​​ത്താ​​​റു​​​ള്ള മു​​​ള​​​ക് ഉ​​​ത്സ​​​വ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം (പെ​​​പ്പ​​​ർ ഫെ​​​സ്റ്റി​​​വ​​​ൽ) തു​​​ട​​​ക്ക​​​മാ​​​യി. ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹു​​​ന​​​ൻ പ്ര​​​വി​​​ശ്യ​​യി​​​ൽ ന​​​ട​​​ന്ന മു​​​ള​​​കു​​​തീ​​​റ്റ മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു യു​​​വാ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

68 സെ​​​ക്ക​​​ൻഡുക​​​ൾ​​​കൊ​​​ണ്ടു ഒ​​​രു പ്ലേ​​​റ്റ് മു​​​ള​​​ക് അ​​​ക​​​ത്താ​​​ക്കി​​​യ ടാ​​​ഗ് ‍ഷു​​​വ​​​യി ഹു​​​വാ​​​യി എ​​​ന്ന യു​​​വാ​​വാ​​ണ് വി​​​ജ​​​യി​​​യാ​​​യ​​​ത്. കു​​​റ​​​ഞ്ഞ സ​​​മ​​​യം​​​കൊ​​​ണ്ട് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മു​​​ള​​​ക് അ​​ക​​ത്താ​​​ക്കു​​​ന്ന‍യാ​​​ളെ വി​​​ജ​​​യി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും എ​​​രി​​​വേ​​​റി​​​യ ഇ​​​നം മു​​​ള​​​കു​​​ക​​​ളാ​​​ണ് മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ന​​​ല്കു​​​ന്ന​​​ത്.

ചൈ​​​ന​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ‌ ഇ​​​നി ഒ​​​രു മാ​​​സ​​​ക്കാ​​​ലം ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള മു​​​ള​​​കു​​തീ​​​റ്റ മ​​​ത്സ​​​ര​​​ങ്ങ​​​ൾ‌ ന​​​ട​​​ക്കും. മു​​​ള​​​കു​​​ക​​​ൾ​​​കൊ​​​ണ്ടു നി​​​റ​​​ഞ്ഞ സ്വി​​​മ്മിം​​​ഗ്പൂ​​​ളി​​​ൽ കി​​​ട​​​ന്നാ​​​ണ് മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ മു​​​ള​​​കു തീ​​​റ്റ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​ത്. അ​​​താ​​​യ​​​ത്, അ​​​ക​​​ത്തും പു​​​റ​​​ത്തും ഒ​​​രു​​​പോ​​​ലെ എ​​​രി​​​വ്.

മു​​​ള​​​കുതീ​​​റ്റ മ​​​ത്സ​​​ര​​​ത്തോ​​​ടൊ​​​പ്പം മു​​​ള​​​കുവി​​​ഭ​​വ​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന ഭ​​​ക്ഷ്യ​​​മേ​​​ള​​​ക​​​ളും ന​​​ട​​​ക്കും. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളാ​​​ണ് പെ​​​പ്പ​​​ർ ഫെ​​​സ്റ്റി​​​വ​​​ൽ ആ​​​സ്വ​​​ദി​​​ക്കാ​​​ൻ ചൈ​​​ന​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.