യജമാനൻ ഉപേക്ഷിച്ചു; നായ ഹൃദയം നൊന്ത് മരിച്ചു
ജീ​വി​ത​ത്തി​ൽ വ​ള​രെ വ​ലി​യ സ്ഥാ​നം ക​ല്പ്പി​ച്ചു ന​ൽ​കി​യ​വ​ർ ന​മ്മ​ളെ വി​ട്ട​ക​ലു​ന്പോ​ൾ ഏ​തൊ​രാ​ളും അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം വ​ള​രെ വ​ലു​താ​ണ്. അ​തി​ന്‍റെ ഫ​ലം ചി​ല​പ്പോ​ൾ മ​ര​ണ​ത്തി​ലേക്കു വരെ നയിച്ചേക്കാം. മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും സ​മാ​ന​മാ​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് അ​ടു​ത്തി​ടെ ന​ട​ന്നൊ​രു സം​ഭ​വം.

ശ്രീലങ്കയിലെ കൊ​ളംബോ വിമാനത്താവളത്തിൽ ഉ​ട​മ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ൽ മ​നം നൊ​ന്ത ഒ​രു വ​ള​ർ​ത്തു​നാ​യ ത​ന്‍റെ യ​ജ​മാ​ന​നു വേ​ണ്ടി മാ​സ​ങ്ങ​ളോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജീവൻ വെടിഞ്ഞ സം​ഭ​വ​മാ​ണ് ഏ​വ​രു​ടെ​യും ക​ണ്ണ് നി​റ​യ്ക്കു​ന്ന​ത്. പ​ളോ​ണീ​ഗ്രോ വിമാനത്താവളത്തിന്‍റെ പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ ചു​റ്റി​പ്പ​റ്റി ന​ട​ന്ന ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള നു​ബേ വി​യാ​ജെ​റ എന്ന നാ​യ അ​തു​വ​ഴി ന​ട​ന്നുവ​രു​ന്ന ആ​ളു​ക​ളു​ടെ ശ​രീ​ര​ത്തി​ൽ മ​ണം പി​ടി​ച്ചും അ​വ​ർ​ക്കു ചു​റ്റും ന​ട​ന്നും ത​ന്‍റെ യ​ജ​മാ​ന​ൻ ആ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രും വിമാനത്താവള അ​ധി​കൃ​ത​രും ന​ൽ​കു​ന്ന ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന നാ​യ അ​വ​സാ​നം ക്ഷീ​ണി​ച്ചാ​ണ് മ​ര​ണ​ത്തി​നു കീഴടങ്ങിയത്.



വിമാനത്താവളത്തിന്‍റെ പ​രി​സ​ര​ത്തു​കൂ​ടി നായ അ​ല​ഞ്ഞുതിരിയുന്നതു കണ്ട ഒ​രാ​ൾ ബു​ക്കാ​രാ​മം​ഗ ഫ്ര​ണ്ട്സ് ഓ​ഫ് ആ​നി​മ​ൽ​സ് ആ​ൻ​ഡ് നേ​ച്ച​ർ ഫൗ​ണ്ടേ​ഷ​നെ വിവരമറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഫൗണ്ടേഷൻ അധികൃതർ നായയെ ഏ​റ്റെ​ടു​ത്ത് ഒ​രു മൃ​ഗഡോ​ക്ട​റു​ടെ പ​ക്ക​ൽ ഏ​ൽ​പ്പി​ക്കു​കയും ചെയ്തു. എ​ന്നാ​ൽ നാ​ൽ​പ്പ​ത്തി​യെ​ട്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഈ ​നാ​യ ഇഹലോകം വെടിഞ്ഞു.

ഉ​ട​മ ഉ​പേ​ക്ഷി​ച്ച​തി​ലു​ള്ള അ​തി​ക​ഠി​ന​മാ​യ മാ​ന​സി​ക​സം​ഘ​ർ​ഷ​മാ​ണ് നാ​യ​യ്ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നു​ള്ള കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നൂ​ബേ​യെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ പ​രി​ശ്ര​മി​ച്ച ഡോ. ​അ​ലേ​ജാ​ന്ദ്ര സോ​തോ​മോ​ണ്‍​ടെ പ​റ​യു​ന്ന​ത്. നൂ​ബേ​യ്ക്ക് അ​ധി​കം പ്രാ​യ​മൊ​ന്നു​മി​ല്ല. മാ​ന​സി​ക സം​ഘ​ർ​ഷ​മ​ല്ലാ​തെ ഗു​രു​ത​ര രോ​ഗ​ങ്ങ​ളൊ​ന്നും നൂ​ബേ​യെ അ​ല​ട്ടി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന​സി​ലെ ദുഃ​ഖ​വും നി​രാ​ശ​യും കാ​ര​ണം നൂ​ബേ അ​തീ​വ ക്ഷീ​ണ​ത്തി​ലാ​യി​രു​ന്നു.​ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ അ​ല​ട്ടു​ന്ന നാ​യ്ക്ക​ൾ​ക്ക് മ​ര​ണം വ​രെ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നൂ​ബേ​യെ പ​രി​ച​രി​ച്ച ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.