വിഎച്ച്പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച മു​സ്‌ലീം യു​വാ​വി​ന് ര​ക്ഷ​യാ​യി സി​ഖ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ
Saturday, May 26, 2018 1:26 PM IST
ഹി​ന്ദു യു​വ​തി​ക്കൊ​പ്പം കാ​ണ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും മു​സ്‌ലീം യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി​യ സി​ഖ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് സാ​മൂ​ഹ്യ​മ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​പ​രി​വേ​ഷം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ രാം​ന​ഗ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഇ​വി​ടെ​യു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് ഹി​ന്ദു​യു​വ​തി​ക്കൊ​പ്പം എ​ത്തി​യ യു​വാ​വി​നെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത്. ക്ഷു​ഭി​ത​രാ​യി നി​ൽ​ക്കു​ന്ന സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ മു​സ്‌ലീം യു​വാ​വ് ഒ​റ്റ​യ്ക്കു നി​ൽ​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ ഗ​ഗ​ൻ ദീ​പ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ഈ ​യു​വാ​വി​നെ ആ​ക്ര​മി​ക്കു​വാ​ൻ തു​ട​ങ്ങു​മ്പോ​ൾ ഗ​ഗ​ൻ ദീ​പ് അ​ദ്ദേ​ഹ​ത്തെ ത​ന്‍റെ ശ​രീ​ര​ത്ത് ചേ​ർ​ത്ത് പൊ​തി​യു​ക​യും ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ സ്ഥ​ല​ത്തു നി​ന്നും കൊ​ണ്ടു​പോ​കു​യും ചെ​യ്തു.

ഗഗൻ ദീപിന്‍റെ പ്ര​വൃ​ത്തി​യി​ൽ കു​പി​ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ക​ണ്ട് ഗ​ഗ​ൻ ദീ​പി​ന്‍റെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.