ക​ല്ലി​ലും മ​ര​ത്തി​ലും മാ​ത്ര​മ​ല്ല, പെ​ൻ​സി​ലി​ലും വി​രി​യും ശി​ൽ​പ​ങ്ങ​ൾ
Sunday, April 30, 2017 2:41 AM IST
ക​ല്ലി​ലും മണ്ണിലും മ​ര​ത്തി​ലും മാ​ത്ര​മ​ല്ല പെ​ൻ​സി​ലി​ലും ശി​ൽ​പ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യും. അ​ത്ഭു​ത​പ്പെ​ടേ​ണ്ട സം​ഭ​വം സ​ത്യ​മാ​ണ്. റ​ഷ്യ​യി​ലെ റി​പ്പ​ബ്ലി​ക്ക് ഓ​ഫ് ബ​ഷ്കോ​ർ​തോ​സ്താ​ൻ സ്വദേശിയായ സ​ലാ​വ​ത്ത് ഫി​ഡാ​യ് എ​ന്ന കലാകാരനാണ് ഇ​ത്ത​ര​ത്തി​ൽ ശി​ൽ​പ​ങ്ങ​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. മൈ​സ്ക്രോ​കോ​പ്പി​ൽ കൂ​ടി നോ​ക്കി​യാ​ൽ മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷ് ചാ​ന​ലാ​യ എ​ച്ച്ബി​ഒ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സിം​ഗ​പ്പൂ​രി​ൽ ന​ട​ത്തി​യ ഒ​രു പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ് ഗെ​യിം ഓ​ഫ് ത്രോ​ണി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള 30 ഓ​ളം ശി​ൽ​പ​ങ്ങ​ളു​മാ​യി അ​ദേ​ഹം എ​ത്തി​യ​ത്. ഇ​തി​നു മു​ന്പ് ഇം​ഗ്ല​ണ്ട്, ജ​ർ​മ​നി, യു​എ​ഇ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ അ​ദേ​ഹം പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.