ഇന്ത്യക്കാർക്ക് ഇതൊക്കെ മതി..! തേജസ് എക്സ്പ്രസിൽ ഇനി വിലകുറഞ്ഞ ഹെഡ്ഫോണുകൾ
Monday, May 29, 2017 3:38 AM IST
ക​ന്നി​യാ​ത്ര​യി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ തേ​ജ​സ് എ​ക്സ്പ്ര​സി​ലെ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​ന് പു​തി​യ ഹെ​ഡ്ഫോ​ണു​ക​ൾ വ​യ്ക്കും. എ​ന്നാ​ൽ, ആ​ദ്യം വ​ച്ചി​രു​ന്ന ഹെ​ഡ്ഫോ​ണു​ക​ളെപ്പോ​ലെ വി​ല​ കൂ​ടി​യ​താ​യി​രി​ക്കി​ല്ല, തീ​രെ വി​ല​ കു​റ​ഞ്ഞ​വ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ വ​യ്ക്കു​ക. ക​ന്നി​യാ​ത്ര​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള 337 ഹെ​ഡ്ഫോ​ണു​ക​ളാ​ണ് യാ​ത്ര​ക്കാ​ർ മോഷ്ടിച്ചത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വി​ല കു​റ​ഞ്ഞ​വ ട്രെ​യി​നി​ൽ വ​ച്ചാ​ൽ​മ​തി​യെ​ന്നു റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച​ത്.

30 രൂ​പ വി​ല​യു​ള്ള 1000 ഹെ​ഡ്ഫോ​ണു​ക​ൾ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ (ഐ​ആ​ർ​സി​ടി​സി) വാ​ങ്ങി​യി​ട്ടു​ണ്ട്. ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന ഹെ​ഡ്ഫോ​ണു​ക​ൾ​ക്ക് 200 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്നു.

നി​ല​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന വി​മാ​നം എ​ന്ന ഓ​മ​ന​പ്പേ​രു​ള്ള തേ​ജ​സ് എ​ക്സ്‌​പ്ര​സ് ഈ ​മാ​സം 22നാ​യി​രു​ന്നു ക​ന്നി​യാ​ത്ര ന​ട​ത്തി​യ​ത്. പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച ട്രെ​യി​നി​ന്‍റെ സീ​റ്റു​ക​ളി​ൽ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സ്ക്രീ​നു​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം, ഓ​ട്ടോ​മാ​റ്റി​ക് ഡോ​റു​ക​ളു​മു​ണ്ട്. ഏ​താ​യാ​ലും ആ​ദ്യയാ​ത്ര​യി​ൽ പ​റ്റി​യ അ​മ​ളി ഇ​നി ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ യാ​ത്ര​ക്കാ​രു​ടെ സീ​റ്റ് ന​ന്പ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഹെ​ഡ്ഫോ​ൺ വ​ച്ചി​രി​ക്കു​ക. ഹെ​ഡ്ഫോ​ൺ കാ​ണാ​താ​യാ​ൽ ആ ​സീ​റ്റി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ കു​ടു​ങ്ങു​മെ​ന്നു സാ​രം!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.