പിള്ളത്തൊട്ടിലായി 108 ആംബുലൻസ്; ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ജ​നി​ച്ച​ത് 4,360 കു​ട്ടി​ക​ൾ
Thursday, June 29, 2017 3:32 AM IST
108 ആം​ബു​ല​ൻ​സ് ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല, ജീ​വി​തം തു​ട​ങ്ങാ​ൻ​കൂ​ടി​യു​ള്ള​താ​ണ്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 108 ആം​ബു​ല​ൻ​സിനുള്ളിൽ ജ​നി​ച്ച​ത് 4,360 കു​ഞ്ഞു​ങ്ങ​ൾ. 2015-16ൽ 1,955​ഉം 2016-17ൽ 2,405 ​കു​ട്ടി​ക​ൾ​ക്കു​മാ​ണ് ആം​ബു​ല​ൻ​സ് പി​ള്ള​ത്തൊ​ട്ടി​ലാ​യ​തെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ടു.

2008ൽ ​സം​സ്ഥാ​ന​ത്തെ അ​പ​ക​ട​മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ച 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് കൂ​ടു​ത​ൽ ഗ്രാ​മീ​ണ സ്ത്രീ​ക​ൾ​ക്കാ​ണ് സ​ഹാ​യ​മാ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ശി​ശു​മ​ര​ണ​നി​ര​ക്കും ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ​റ​യു​ന്നു.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ട്ടി​ൽ പ്ര​സ​വം ന​ട​ത്താ​നാ​ണ് ആ​ളു​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. പ്ര​സ​വം വി​ഷ​മ​ക​ര​മാ​ണെ​ന്നു തോ​ന്നു​ന്പോ​ഴാ​ണ് ഇ​വി​ട​ത്തു​കാ​ർ ആം​ബു​ല​ൻ​സ് വി​ളി​ക്കു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ആ​റു മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​രി​ക്കും. തൊ​ട്ട​ടു​ത്തു​ള്ള താ​ലൂ​ക്ക്, ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി​യാ​ണ് പ്ര​സ​വ​ങ്ങ​ളെ​ല്ലാം ന​ട​ന്നി​ട്ടു​ള്ള​തും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ മി​ക​ച്ച പ​രി​ശീ​ല​നം സി​ദ്ധി​ച്ച ന​ഴ്സു​മാ​രാ​യി​രി​ക്കും ഇ​ത്ത​രം ആം​ബു​ല​ൻസുകളി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.