കാപ്പിക്കുള്ളിൽ സെൽഫി പോലെ മുഖം തെളിയും; വൈറലായി സെൽഫിച്ചീനോ
Thursday, December 21, 2017 2:58 AM IST
ഈ ​നൂ​റ്റാ​ണ്ടി​ൽ ലോ​ക​മെ​മ്പാടു​മു​ള്ള ആ​ളു​ക​ളെ ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​നി​ച്ച ഒ​ന്നാ​ണ് സെ​ൽ​ഫി. സെ​ൽ​ഫി ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ മാ​ത്ര​മ​ല്ല ചാ​യ​ക്ക​പ്പി​ലും വി​രി​യു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ല​ണ്ട​നി​ലെ ഒ​രു ക​ഫേ​. "സെ​ൽ​ഫിച്ചീനോ​' എ​ന്നാ​ണ് ഈ ​കാപ്പിയു​ടെ പേ​ര്. ഇ​വി​ടെ​യെ​ത്തു​ന്ന ആ​ളു​ക​ളു​ടെ മു​ഖചി​ത്ര​ങ്ങ​ൾ കാപ്പിയി​ൽ നി​ർ​മി​ക്കു​മെ​ന്ന​താ​ണ് സെ​ൽ​ഫി​ച്ചീനോ​യു​ടെ പ്ര​ത്യേ​ക​ത.



ഹൗ​സ് ഓ​ഫ് ഫ്രാ​സേ​ഴ്സി​ന്‍റെ ഓ​ക്സ്ഫോ​ർ​ഡ് സ്ട്രീ​റ്റ് ബ്രാ​ഞ്ചി​ലാ​ണ് ഇ​ത്ത​രം കാ​പ്പി​ക​ൾ ഒ​രു​ക്കു​ന്ന​ത്. യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യി ഇ​ത്ത​രം കാ​പ്പി​ക​ൾ നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ച​ത് ഇ​വി​ടെ​യാ​ണ്. ക​ട​യി​ൽ എ​ത്തു​ന്ന ക​സ്റ്റ​മേ​ഴ്സ് ത​ങ്ങ​ളു​ടെ മു​ഖ​ത്തി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി ചാ​യ നി​ർ​മി​ക്കു​ന്ന​യാ​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​യ​ച്ചു ന​ൽ​ക​ണം. ഒ​ന്നു​കി​ൽ കാ​പ്പു​ച്ചീ​നോ​യി​ൽ അ​ല്ലെ​ങ്കി​ൽ ഹോ​ട്ട് ചോ​ക്ലേ​റ്റി​ൽ ആ​ളു​ക​ളു​ടെ ഇ​ഷ്ടാ​നു​സ​ര​ണം മു​ഖ​ചി​ത്രം നി​ർ​മി​ച്ച് ന​ൽ​കു​ക​യും ചെ​യ്യും. 5.75 പൗ​ണ്ടാ​ണ് ഇ​തി​ന്‍റെ വി​ല.



ചാ​യ​ക​പ്പി​ൽ മു​ഖം വി​രി​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്താ​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​വി​ടെ സ്ഥി​രം എ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ല​ണ്ട​ൻ വി​ക്ടോ​റി​യ​യി​ലേ​ക്കും സു​റി​യി​ലെ ഗി​ൽ​ഡ്ഫോ​ർ​ഡി​ലേ​ക്കും ഇ​ത് വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നാ​ണ് ഷോ​പ്പി​ന്‍റെ ഉ​ട​മ എ​ഹാം സ​ലേം ഷൗ​ലി പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.