മ​ക്ക​ൾ വ​ഴി​യി​ൽ പ്രാ​വി​ന് തീ​റ്റ​കൊ​ടു​ത്തു;​ അ​മ്മ​യ്ക്ക് പി​ഴ 7,000 രൂ​പ!
ന​ഗ​ര​ത്തി​ലെ നി​ര​ത്തു​ക​ളി​ൽ കൊ​ത്തി​പ്പെ​റു​ക്കി ന​ട​ന്ന പ്രാ​വു​ക​ൾ​ക്ക് മ​ക്ക​ൾ തീ​റ്റ​കൊ​ടു​ത്ത​തി​ന് ന​ഗ​ര​സ​ഭ അ​മ്മ​യ്ക്ക് 7000 രൂ​പ പി​ഴ​യി​ട്ടു. ഇം​ഗ്ലണ്ടി​ലെ ബ്രാ​ഡ്ഫോ​ർ​ഡ് എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം. ഷോ​പ്പിം​ഗി​നി​റ​ങ്ങി​യ​താ​യി​രു​ന്നു കാ​റ്റി ട്രൂ​ഡി​ഗി​ൽ എ​ന്ന അ​മ്മ​യും അ​വ​രു​ടെ അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളും.

ഷോ​പ്പിം​ഗ് ന​ട​ത്തി ക്ഷീ​ണി​ച്ച മ​ക്ക​ൾ​ക്ക് അ​മ്മ സാ​ൻ​വി​ച്ച് വാ​ങ്ങി ന​ൽ​കി. ന​ഗ​ര​ത്തി​ലെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഇ​ട്ടി​രു​ന്ന ബ​ഞ്ചി​ലി​രു​ന്ന് സാ​ൻ​വി​ച്ച് ക​ഴി​ക്കു​ക​യാ​യി​രു​ന്നു മ​ക്ക​ൾ. അ​പ്പോ​ൾ കു​റേ പ്രാ​വു​ക​ൾ അ​വ​ർ​ക്കു ചു​റ്റും കൂ​ടി. പ്രാ​വു​ക​ളെ ക​ണ്ട കു​ഞ്ഞു​ങ്ങ​ൾ ത​ങ്ങ​ളു​ടെ സാ​ൻ​വി​ച്ചി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ മു​റി​ച്ച് പ്രാ​വു​ക​ൾ​ക്കും ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​വു​ക​ൾ അ​ത് ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​ത്തി കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ പേ​രി​ൽ പി​ഴ​യ​ടി​ച്ച​ത്. നി​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു എ​ന്നാ​ണ് അ​മ്മ​യ്ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.