മത്സ്യബന്ധന ബോട്ടിലേക്ക് ഇടിച്ചുകയറി ഭീമൻ സ്പീഡ്ബോട്ട്; ഞെട്ടിക്കുന്ന വീഡിയോ
Thursday, January 18, 2018 5:02 PM IST
നദിയിൽ മത്സ്യബന്ധനം നടത്തിയിരുന്ന ബോ​ട്ടി​ലേ​ക്ക് ഭീമൻ സ്പീഡ്ബോ​ട്ട് ഇ​ടി​ച്ചു ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഒ​റി​ഗോ​ണി​ലെ കൊ​ളംബിയ ന​ദി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​പ​ത​ടി നീ​ള​മു​ള്ള സ്പീ​ഡ് ബോ​ട്ടി​ലേ​ക്കാ​ണ് മു​പ്പ​ത്തി​യൊ​ന്ന് അ​ടി നീ​ള​മു​ള്ള വ​ലി​യ ബോ​ട്ട് ഇ​ടി​ച്ചു ക​യ​റി​യ​ത്. സ്പീ​ഡ് ബോ​ട്ടി​ൽ മൂ​ന്ന് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ക​ലെ നി​ന്നും ബോ​ട്ട് വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഇ​വ​ർ അ​വ​രു​ടെ ശ്ര​ദ്ധ ല​ഭി​ക്കാ​ൻ കൈ ​വീ​ശി കാ​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും ബോ​ട്ട് നി​ൽ​ക്കാ​തെ ഇ​വ​ർ​ക്കു നേ​രെ വ​രി​ക​യാ​യി​രു​ന്നു.

സ്പീ​ഡ് ബോ​ട്ടി​ൽ ഈ ​ബോ​ട്ട് ഇ​ടി​ക്കു​ന്ന​തി​നു സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​ന്പോ​ൾ ഇ​വ​ർ മൂ​ന്ന് പേ​രും വെ​ള്ള​ത്തി​ലേ​ക്കു ചാ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും ഇ​വ​ർ​ക്ക് നി​സാ​ര​പ​രി​ക്കു​ണ്ട്. അ​പ​ക​ട​ത്തി​ൽ സ്പീ​ഡ് ബോ​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്പീ​ഡ് ബോ​ട്ട് ത​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ ബോ​ട്ടിലുണ്ടായിരുന്നവർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ മ​ദ്യ​ത്തി​ന്‍റെ​യോ മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യോ ല​ഹ​രി​യി​ലാ​യി​രു​ന്നി​രി​ക്കാ​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.