സൂ​ര്യ​നി​ൽ പേ​രെ​ത്തി​ക്കാ​ൻ സു​വ​ർ​ണാ​വ​സ​രം
Wednesday, March 14, 2018 10:53 AM IST
നി​ങ്ങ​ളു​ടേ പേ​ര് ഈ ​ഭൂ​മി​യും ക​ട​ന്ന് പോ​ക​ണ​മെ​ന്നു​ണ്ടോ? എ​ങ്കി​ലി​താ സൂ​ര്യ​നി​ൽ പേ​രെ​ത്തി​ക്കാ​ൻ ഒ​രു സു​വ​ർ​ണാ​വ​സ​രം. അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യാ​ണ് നി​ങ്ങ​ളു​ടെ പേ​രു​ക​ൾ സൂ​ര്യ​നി​ൽ എ​ത്തി​ക്കു​ക. ഇ​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്ന് നാ​സ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചുതു​ട​ങ്ങി.

നാ​സ​യു​ടെ സൂ​ര്യ ദൗ​ത്യ​മാ​യ പാ​ർ​ക്ക​ർ സോ​ളാ​ർ പ്രോ​ബ് മി​ഷ​നൊ​പ്പ​മാ​കും പേ​രു​ക​ൾ അ​ട​ങ്ങി​യ മൈ​ക്രോ​ചി​പ് സൂ​ര്യ​നി​ലെ​ത്തു​ക. സൂ​ര്യ​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്നും 40 ല​ക്ഷം മൈ​ൽ അ​ടു​ത്തു​വ​രെ ഈ ​ഉ​പ​ഗ്ര​ഹം ക​ട​ന്നു​ചെ​ല്ലും. സൂ​ര്യ​നി​ൽ പേ​രെ​ത്തി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് നാ​സ​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ഏ​പ്രി​ൽ 27വ​രെ പേ​രു​ക​ൾ ന​ൽ​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.